ഫിലിപ്പൈൻസിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം പിന്നാലെ സുനാമി: നാല് പേർ മരിച്ചു

Wait 5 sec.

ഫിലിപ്പൈൻസിന്റെ തെക്കൻ മേഖലയായ ജനറൽ സാന്റോസ് നഗരത്തി​ന്റെ തെക്ക് സമുദ്രാതിർത്തിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഭൂചലനത്തിന് പിന്നാലെ ഒരു മീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിക്കുകയും ചെയ്തു. 7.2 ലക്ഷം ജനസംഖ്യയുള്ള ​ന​ഗരത്തിലാണ് ഭൂചലനം സംഭവിച്ചത്.ദുരന്തത്തിൽ നാലുപേർ മരിക്കുകയും 200-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ സ്ഥിതിഗതികൾ വിലയിരുത്തി. സുനാമി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടു. തീവ്ര ഭൂചലനം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ഫിലിപ്പൈൻസിന്റെ സമീപ രാജ്യങ്ങളായ ഇന്തോനേഷ്യയും മലേഷ്യയും സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ALSO RAED:പിസ ഡെലിവറി ചെയ്യാനെത്തിയ ഇന്ത്യക്കാരൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചുകൊട്ടബാറ്റോ ട്രെഞ്ചിലെ ചലനമാണ് ഭൂകമ്പത്തിന് കാരണമായതെന്നാണ് കരുതപ്പെടന്നുത് പടിഞ്ഞാറൻ പസഫിക്കിലെ ചില സ്ഥലങ്ങളിലും പാപുവ ന്യൂ ഗിനിയയിലും കടൽ ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.The post ഫിലിപ്പൈൻസിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം പിന്നാലെ സുനാമി: നാല് പേർ മരിച്ചു appeared first on Kairali News | Kairali News Live.