‘ജൂയിഷ് പ്രശ്നത്തിൽ മാർക്സിസ്റ്റുകൾ ഹിറ്റ്ലർക്കും ഫാസിസ്റ്റുകൾക്കും ഒപ്പമായിരുന്നുവെന്നൊക്കെ തട്ടിവിടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ’: കെടി കുഞ്ഞിക്കണ്ണൻ

Wait 5 sec.

മാർക്സിനെ ജൂത വിരോധിയായി ചിത്രീകരിക്കാനുള്ള മീഡിയ വണ്ണിന്റെ ശ്രമങ്ങൾക്കെതിരെ വിമർശനവുമായി കെടി കുഞ്ഞിക്കണ്ണൻ. കമ്മ്യൂണിസ്റ്റ് വിരുദ്ധത കാര്യമായി തലയ്ക്ക് പിടിച്ചപ്പോൾ ചരിത്രം മറന്നുക്കൊണ്ടാണ് ടിവി ഷോയിൽ വന്ന് മീഡിയ വണ്ണിന്റെ മാധ്യമപ്രവർത്തകൻ തെറ്റായ വിവരങ്ങൾ അപാര കോൺഫിഡൻസോടെ വിളിച്ച് പറഞ്ഞത്. ഉദ്ദേശം വിലപോയില്ലെന്ന് മാത്രമല്ല. ഇതിനെതിരെ നാലുപാട് നിന്ന് വിമർശനങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു ഉണ്ടായത്.മാർക്സിന്റെ ജൂതപ്രശ്നത്തെ കുറിച്ചുള്ള ലേഖനമൊക്കെ ഉദ്ധരിച്ച് ജൂയിഷ് പ്രശ്നത്തിൽ മാർക്സിസ്റ്റുകൾ ഹിറ്റ്ലർക്കും ഫാസിസ്റ്റുകൾക്കും ഒപ്പമായിരുന്നുവെന്നൊക്കെ തട്ടിവിടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരായെന്ന് പറഞ്ഞുക്കൊണ്ടാണ് കെടി കുഞ്ഞിക്കണ്ണൻ ഇതിനെതിരെ കടുത്ത വിമർശനമുന്നയിച്ചത്. മാർക്സിനെ വംശീയവാദിയും ജൂതവിരോധിയുമായി അധിക്ഷേപിക്കുന്ന മീഡിയാവൺഷോകൾ മൗദൂദിയൻ ജ്വരബാധയിൽ നിന്നുള്ള ജല്ലനങ്ങളായേ കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.also read; യുഡിഎഫിന്റെ ധവളപത്രം ട്രഷറിയെ ഞെരുക്കില്ല പക്ഷേ ജനങ്ങളുടെ വയറ്റത്തടിക്കും; തോമസ് ഐസക്ജൂതപ്രശ്നം ഒരു മതവംശീയപ്രശ്നമല്ലെന്നും ഒരു രാഷ്ട്രീയപ്രശ്നമാണെന്നുമുള്ള ശരിയായ നിലപാടാണ് “ജൂയിഷ് ക്വസ്റ്റിനി “ലൂടെ മാർക്സ് മുന്നോട്ട് വെച്ചത്. ജൂതരുടെ പ്രശ്നമെന്നത് യൂറോപ്പിലെ ക്രൈസ്തവപൗരോഹിത്യാധിഷ്ഠിത ഭരണകൂടങ്ങളും പാശ്ചാത്യസാമ്രാജ്യത്വവും സൃഷ്ടിച്ചതാണെന്ന വിലയിരുത്തലും മാർക്സ് നടത്തിയിട്ടുണ്ട്. അതൊരു രാഷ്ടീയ പ്രശ്നമാണെന്ന് കണ്ട് ജൂതർ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ അവർക്ക് പൗരരെന്ന നിലയിൽ തുല്യ സ്ഥാനം നൽകി പരിഹരിക്കുകയെന്നതാണ് ആധുനിക ലോകം ചെയ്യേണ്ടതെന്നാണ് മാർക്സ് നിർദേശിച്ചതെന്നും കെടി കുഞ്ഞിക്കണ്ണൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി.മാർക്സിനെയും ചരിത്രത്തെയും ശരിയായി വായിക്കാൻ കമ്യൂണിസ്റ്റ് വിരോധത്തിന്റെ തിമിരം ബാധിച്ചവർക്ക് കഴിയില്ലല്ലോ? ഹസനൽ ബന്നയുടെ മൗദൂദിയുടെയും വംശവെറിയൻ ചരിത്രവും ചിന്തയും തലക്ക് കേറിയവർക്ക് മാത്രയെ ഇങ്ങിനെയൊക്കെ. ചരിത്രവിരുദ്ധമായ അവാസ്തവങ്ങൾ തട്ടിവിടാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.ജൂതവിരുദ്ധനായിരുന്നു മാർക്സെന്നും കമ്യൂണിസ്റ്റുകാരും സോവ്യറ്റ് യൂണിയനും ഹിറ്റ്ലറുമായി സന്ധിചെയ്ത ജൂതവംശഹത്യക്ക് കൂട്ടുനിന്നവരാണെന്നൊക്കെ ആരോപിക്കുന്നവർ ചരിത്രത്തെ സംബന്ധിച്ച സ്വന്തം അജ്ഞതയെ വെളിപ്പെടുത്തുക മാത്രമല്ല ഹിറ്റ്ലറുടെ മെയ്ൻ കാംഫിൽ നിന്നും ആവേശം കൊണ്ട ഹസനൽ ബന്നമാരുടെ അപരാധപൂർണ്ണമായ ചരിത്രത്തെ മറച്ചു പിടിക്കുക കൂടിയാണെന്ന് കെടി കുഞ്ഞിക്കണ്ണൻ കുറിപ്പിലൂടെ വ്യക്തമാക്കി.The post ‘ജൂയിഷ് പ്രശ്നത്തിൽ മാർക്സിസ്റ്റുകൾ ഹിറ്റ്ലർക്കും ഫാസിസ്റ്റുകൾക്കും ഒപ്പമായിരുന്നുവെന്നൊക്കെ തട്ടിവിടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ’: കെടി കുഞ്ഞിക്കണ്ണൻ appeared first on Kairali News | Kairali News Live.