തൃശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി; കുണ്ടറയിൽ റോഡരികിൽ കഞ്ചാവ് ചെടി

Wait 5 sec.

തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല -തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഷാസ് എന്ന ബസിലെ ഡ്രൈവറായ വിയ്യൂർ വലിയ വീട്ടിൽ സുധീഷ്, കണ്ടക്ടർ പഴയന്നൂർ പറക്കുളം താവളത്തിൽ വീട്ടിൽ ഷക്കീർ എന്നിവരെയാണ് പഴയന്നൂർ പൊലീസ് പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോട് കൂടി പഴയന്നൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറിയും പിടികൂടിയത്. സംഭവത്തെ തുടർന്ന് ബസും കസ്റ്റഡിയിൽ എടുത്തു.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടു.Also read: എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ, സംഭവം പത്തനംതിട്ടയിൽഅതേമസയം കൊല്ലം കുണ്ടറയിൽ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 13 കഞ്ചാവ് ചെടികളാണ് കൊല്ലം റൂറൽ ഡാൻസാഫ് സംഘം കണ്ടെത്തിയത്. കുണ്ടറ പൂട്ടാണി മുക്കിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത് കഞ്ചാവ് ചെടികൾ കുണ്ടറ പൊലീസിന് കൈമാറിA bus driver and conductor were arrested by the police in Thrissur for drunk and drive The post തൃശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി; കുണ്ടറയിൽ റോഡരികിൽ കഞ്ചാവ് ചെടി appeared first on Kairali News | Kairali News Live.