കൊച്ചി | എറണാകുളം ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ചുവെന്ന്് സംശയത്തില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന്‍ (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.വെസ്റ്റ് നൈല്‍ പനിയെ തുടര്‍ന്ന് തന്നെയാണോ മരണം എന്ന് സ്ഥിരീകരിക്കുന്നതിനായി മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മേയ് 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെസ്റ്റ് നൈല്‍ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത് എന്നാണ് വിവരം. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. 1937ല്‍ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011ല്‍ ആലപ്പുഴയിലാണ് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്തത്.