കെ എസ് ആർ ടി സിയിൽ യാത്രാ സൗകര്യം നല്ല കാര്യമാണെന്നും എന്നാൽ ടിക്കറ്റ് ചാർജ് സർക്കാർ കൊടുക്കണം ഇല്ലെങ്കിൽ വണ്ടി ഓടില്ലെന്ന് ഡോ ടി എം തോമസ് ഐസക്. ഇപ്പോൾ ഉള്ള ട്രാൻസ്പോർടിനെ സർക്കാർ നശിപ്പിക്കരുത്. ലാഭത്തിൽ നടന്ന കർണാടക ട്രാൻസ്പോർട് വലിയ നഷ്ട്ടം ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കിഫ്ബി വേണ്ടെന്ന് തീരുമാനിക്കാൻ ഉള്ള അവകാശം സർക്കാരിനുണ്ട്. എന്നാൽ ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ധവള പത്രവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ രഹസ്യമായിട്ടുള്ള വിവരം എങ്ങനെ എഐ പ്ലാറ്റ്ഫോമിലേക്ക് നൽകാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.Also read: കനത്ത മ‍ഴയിൽ പട്ടം ഗവൺമെന്റ് ഗേൾസ് സ്കൂളിൻറെ മതിൽ തകർന്നു വീണുട്രഷറിയിലെ ക്യാഷ് ബാലൻസ് എത്ര ആയിരുന്നു എന്നത് ഏതെങ്കിലും പൊതുമണ്ഡലത്തിൽ ഉണ്ടോ. അത് രഹസ്യമാണ്. സീക്രെട് സെക്ഷനിൽ കൈകാര്യം ചെയ്യുന്ന കാര്യം ആണ് ഇതൊക്കെ. ധവള പത്രത്തിൽ എന്നാൽ അതൊക്കെ പറയുന്നുണ്ടെന്നും എ ഐ പ്ലാറ്റ്ഫോമിലേക്ക് എങ്ങനെയാണ് അത്തരം വിവരങ്ങൾ നൽകുയെന്നും അദ്ദേഹം ചോദിച്ചു.The post യാത്ര സൗജന്യം ആകുന്നത് നല്ല കാര്യം;ടിക്കറ്റ് ചാർജ് സർക്കാർ കൊടുക്കണം, ഇല്ലെങ്കിൽ വണ്ടി ഓടില്ല: ഡോ ടി എം തോമസ് ഐസക് appeared first on Kairali News | Kairali News Live.