എറണാകുളം ജില്ലയിൽ വീണ്ടും വെസ്റ്റ് നൈൽ പനി മരണം. ആലുവ കിഴക്കെ കടുങ്ങല്ലൂർ സ്വദേശി മുരളീധരൻ ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു അന്ത്യം.ക്യാൻസർ രോഗബാധിതനായിരുന്ന മുനളീധരന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഏതാനും ദിവസം മുമ്പാണ് വെസ്റ്റ് നൈൽ പനി ലക്ഷണങ്ങളുമായി ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ എറണാകുളം ജില്ലയിൽ ഇത് രണ്ടാമത്തെ വെസ്റ്റ് നൈൽ പനി മരണമാണ്.Also read: തൃശൂർ വാഴാനിയിൽ കാട്ടാന വിളയാട്ടം; മത്സ്യത്തൊഴിലാളികളുടെ കുട്ടവഞ്ചി തകർത്തുപറവൂർ സ്വദേശിയായ സരസ്വതിയമ്മ വെസ്റ്റ് നൈൽ പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബെസ്റ്റ് നൈൽ പനി ലക്ഷണങ്ങളും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി നിരവധി പേർ എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.West Nile fever death has been reported in Ernakulam district. The deceased has been identified as Muralidharan, a native of Kizhakke Kadungalloor, Aluva.The post വെസ്റ്റ് നൈൽ പനി: എറണാകുളം ജില്ലയിൽ വീണ്ടും മരണം appeared first on Kairali News | Kairali News Live.