കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നെടുംതൂണായ നിരവധി നേതാക്കളുണ്ട്. പ്രസ്ഥാനത്തെ വേരുപിടിപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് ചെറുതല്ല. അത്തരത്തിൽ ഒരാളാണ് എ വി കുഞ്ഞമ്പു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു ഓർമ്മയായിട്ട് 46 ആണ്ടുകൾ.കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വിയെ അനുസ്മരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. അഭിനവ ഭാരത യുവക് സംഘ് എന്ന യുവജനസംഘടന രൂപീകരിച്ചത് എ വിയുടെ നേതൃത്വത്തിലായിരുന്നു. മൊറാഴ സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് ദീർഘകാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തിൽ കേരളത്തിൽ പാർടിയും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ അസാധാരണ ഊർജസ്വലതയും സാമർഥ്യവും കാട്ടി.also read; കോൺഗ്രസ് രാഷട്രീയ മര്യാദ പാലിക്കണം; ഇൻഡ്യ മുന്നണി യോഗത്തിൽ കാര്യം ഉന്നയിക്കും: ഡോ. ജോൺ ബ്രിട്ടാസ് എംപികമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന എവിയെ പാർടിയുടെ ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. റിവിഷനിസത്തിന് എതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം.The post കമ്മ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസം; എവി കുഞ്ഞമ്പു ഓർമ്മയായിട്ട് 46 ആണ്ടുകൾ appeared first on Kairali News | Kairali News Live.