ബന്ധുനിയമന വിവാദം;പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്

Wait 5 sec.

തിരുവനന്തപുരം| ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്.എന്നാല്‍ ബെന്നി തോമസിനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് അദ്ദേഹത്തിന്റെ നിയമനം’ എന്നും സണ്ണി ജോസഫ് പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എന്റെ ചീഫ് ഏജന്റായി പ്രവര്‍ത്തിയാളാണ് ബെന്നി തോമസ്. പഞ്ചായത്ത് മെമ്പറായടക്കം പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ബെന്നിതോമസെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാതൃകാ പൊതുപ്രവര്‍ത്തനായ ബെന്നി തോമസിന്റെ നിയമനത്തില്‍ നിയമപരമായ തടസങ്ങളില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.Content Highlights:Kerala Electricity Minister Sunny Joseph defended the appointment of his brother-in-law Benny Thomas as his additional private secretary. The minister stated that the appointment was based on Thomas’s long track record as an experienced public servant and a recommendation from the DCC president. He emphasized that there are no legal hurdles to the appointment and dismissed the allegations of nepotism.