പാസ് വേർഡ് ഇല്ലാതെ ഫേസ്ബുക്കിൽ ലോ​ഗിൻ ചെയ്യാം; സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ

Wait 5 sec.

മൊബൈലുകളിൽ സൈലന്റ് വെരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലെ ലോ​ഗിൻ സുരക്ഷിതമാക്കാനാണ് മെറ്റ സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിക്കുന്നത്. പാസ് വേർഡുകളോ ഓടിപിയോ ഇല്ലാതെ ലേോഗിൻ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ലോ​ഗിൻ നടപടികൾ വേ​ഗത്തിലാക്കുന്നതിനൊപ്പം, ഫിഷിം​ഗ് പോലുള്ള ഡിജിറ്റൽ ഭീഷണികളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം ഒരുക്കുന്നു.കഴിഞ്ഞ ദിവസമാണ് വോഡഫോണും മെറ്റയും ചേർന്ന് സൈലന്റ് വേരിഫിക്കേഷൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഫോൺ നമ്പർ മാത്രം ഉപയോ​ഗിച്ച് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ലോ​ഗിൻ ചെയ്യാം. പുതിയ ഉപയോക്താക്കളുടെ ലോ​ഗിൻ, റീ ലോ​ഗിൻ നടപടികൾ, അക്കൗണ്ട് വേരിഫിക്കേഷൻ, സുരക്ഷാ പരിശോധന എന്നിവ വേ​ഗത്തിലാക്കാൻ ഈ സൈലന്റ് വേരിഫിക്കേഷന് സാധിക്കും.also read; നിങ്ങളുടെ ചാറ്റ് ഹാക്കേഴ്‌സിൽ നിന്നും സംരക്ഷിക്കണോ? വാട്സാപ്പിലെ ഈ സെറ്റിങ് ഓൺ ചെയ്താൽ മതിഉപയോക്താക്കൾക്ക് വേരിഫിക്കേ,ൻ വിവരങ്ങൾ മാനുവലായി തന്നെ നൽകേണ്ടതില്ല. നെറ്റ് വർക്ക് വഴി നേരിട്ട് പരിശോധന നടക്കുന്നതിനാൽ ആപ്പുകൾ മാറി മാറി ഉപയോ​ഗിക്കേണ്ടതോ വേരിഫേക്കൻ സന്ദേശങ്ങൾക്കായി കാത്തിരിക്കേണ്ടതായ സാഹചര്യമില്ല. പാസ് വേർഡുകളോേ, ഒടിപികളോ നൽകേണ്ടതില്ലാത്തതിനാൽ ഇത് കൂടുതൽ സുരക്ഷിതമാണ്. ഫിഷിം​ഗ് ആപ്പുകളിൽ നിന്നും ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും ഇത് ഉപയോക്താക്കളെ സംരക്ഷിക്കുന്നു.The post പാസ് വേർഡ് ഇല്ലാതെ ഫേസ്ബുക്കിൽ ലോ​ഗിൻ ചെയ്യാം; സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ appeared first on Kairali News | Kairali News Live.