തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ അതിരടി സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 60 കോടിയോളം രൂപയാണ് ‘അതിരടി’ സ്വന്തമാക്കിയത്.ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയായി. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക. ഈ മാസം തന്നെ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം സ്ട്രീമിങ് തീയതി ഔദ്യോഗികമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.ALSO READ: അതിക്രമത്തെ പ്രണയമായി ന്യായീകരിക്കുന്നു; രാംചരൺ ചിത്രം പെദ്ദിയ്ക്കെതിരെ വിമർശനംകേരളത്തിൽ നിന്ന് 30 കോടിയിലേറെയാണ് ഈ സിനിമ നേടിയത്. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസര്‍ കൂടിയാണ് അതിരടി. മെയ് പതിനാലിനാണ് ആഗോള റിലീസായി ചിത്രത്തിന്റെ മലയാളം പതിപ്പ് എത്തിയത്. പിന്നാലെ, മെയ് 22ന് തമിഴ് പതിപ്പും എത്തി.ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിൽ റിയ ഷിബു, ഷാൻ റഹ്മാൻ, സരിന്‍ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.The post അറിഞ്ഞോ, ‘അതിരടി’ ഒടിടിയിലേക്ക് എത്തുകയായി! സ്ട്രീമിങ് എവിടെ? appeared first on Kairali News | Kairali News Live.