തിരുവനന്തപുരം നഗരത്തില്‍ റോഡ് അടച്ച് വേദി കെട്ടി. പരിസ്ഥിതി ദിനത്തില്‍ പുനര്‍ജ്ജനി പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും പങ്കെടുക്കുന്ന പരിപാടിയാണ് വിവാദത്തിലായത്. തിരിക്കുള്ള തകരപ്പറമ്പിലാണ് റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി വേദി പണിതത്. റോഡിന്റെ പകുതി ഭാഗവും കയ്യേറിയാണ് വേദി.Also read: വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്നു; കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും എതിരെ രൂക്ഷവിമർശനവുമായ് പി.എസ്. സഞ്ജീവ്ഗതാഗതം തടസ്സപ്പെട്ടതോടെ പ്രദേശത്ത് വലിയ വാഹനക്കുരുക്ക് അനുഭവപ്പെട്ടു.എന്നാല്‍ ഇത്തരത്തില്‍ വേദി പണിയാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. സംഘാടകര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമില്ല. സംഭവം വിവാദമായതോടെ മേയറും ഡെപ്യൂട്ടി മേയറും പരിപാടിയില്‍ നിന്ന് അവസാന നിമിഷം മാറി. വേദയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇവരുടെ ഫോട്ടോകള്‍ പിന്നീട് മറച്ചു. മാത്രമല്ല ഉത്തരവാദിത്വം പോലീസിനാണെന്ന് പറഞ്ഞു മേയര്‍ വി.വി.രാജേഷ് തടിതപ്പി.to be updated…Stage erected on road in Thiruvananthapuram; Mayor and Deputy Mayor withdraw from event following controversyThe post തിരുവനന്തപുരത്ത് റോഡിൽ സ്റ്റേജ് കെട്ടി; വിവാദത്തിന് പിന്നാലെ പരിപാടിയിൽ നിന്ന് പിന്മാറി മേയറും ഡെപ്യൂട്ടി മേയറും appeared first on Kairali News | Kairali News Live.