വിനോദസഞ്ചാരികൾക്ക് വനംവകുപ്പിന്റെ ഇരുട്ടടി, വാഗമൺ പൈൻവാലി പ്രവേശന ഫീസ് ഇരട്ടിയാക്കി

Wait 5 sec.

വിനോദസഞ്ചരികൾക്ക് വനം വകുപ്പിന്റെ ഇരുട്ടടി. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഗമൺ പൈൻവാലി വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശന ഫീസ് ഇരട്ടിയിൽ അധികം വർദ്ധിപ്പിച്ചു. ഇതോടെ വനംവകുപ്പ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിലെത്തുന്ന സഞ്ചരികളൊക്കെയും സന്ദർശിക്കുന്ന പ്രധാന ഇടമാണ് വാഗമണ്ണിലെ പൈൻ കാടുകൾ. പൈൻ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഈ പ്രദേശം സഞ്ചാരികളുടെ ഇഷ്ടകേന്ദ്ര കൂടിയാണ്.എന്നാൽ പ്രവേശന ഫീസ് ഇരട്ടിയിൽ അധികം വർധിപ്പിക്കാനുള്ള വനം വകുപ്പിന്റെ പുതിയ തീരുമാനപ്രകാരം ഇനി പൈൻ വാലിയിലേക്ക് എത്തുന്ന വിനോദ സഞ്ചരികളുടെ പോക്കറ്റ് കാലിയാവും. ആദ്യ ഘട്ടത്തിൽ 30 രൂപയിൽ നിന്ന് 40 രൂപയാക്കിയാണ് പ്രവേശന ഫീസ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രവേശന ഫീസ് വർദ്ധിപ്പിക്കണം എന്ന ആവശ്യം ഉയർന്നെങ്കിലും ഫീസ് വർദ്ധനവ് നടപ്പിലാക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ആദ്യം തന്നെ ഫീസ് വർദ്ധന നടപ്പിലാക്കി.also read:‘ആറ് കോടി രൂപ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പുകേസിലെ നിർണായക വിവരങ്ങൾ പുറത്ത്സഞ്ചാരികളെ പിഴിയുന്ന വനംവകുപ്പിന്റെ ഈ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിനോദ സഞ്ചാര മേഖലയെ തകർക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് സിപിഐഎം നേതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിന് അകത്തുനിന്ന് പുറത്തുനിന്നും ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികളാണ് വാഗമണ്ണിൽ എത്തുന്നത്. മൊട്ടക്കൊന്നും അഡ്വഞ്ചർ പാർക്കും സന്ദർശിച്ചതിനു ശേഷം ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഒരു പ്രദേശമാണ് പൈൻവാലി. സഞ്ചാരികൾക്ക് ഇരുട്ടടി സമ്മാനിച്ച പ്രവേശന ഫീസ് വർദ്ധിപ്പിക്കൽ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ചരികൾ അടക്കം രംഗത്ത് വന്നിരിക്കുകയാണ്.The post വിനോദസഞ്ചാരികൾക്ക് വനംവകുപ്പിന്റെ ഇരുട്ടടി, വാഗമൺ പൈൻവാലി പ്രവേശന ഫീസ് ഇരട്ടിയാക്കി appeared first on Kairali News | Kairali News Live.