തെരഞ്ഞെടുപ്പു ഫലം വരുംമുമ്പ് വി ഡി സതീശൻ മംഗളൂരുവിൽ അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി നടത്തിയ കുടിക്കാഴ്‌ചയും മുഖ്യമന്ത്രിയായതോടെ തുറമുഖവകുപ്പ് ഏറ്റെടുത്തതുമെല്ലാം വലിയ ദുരൂഹതകൾക്കാണ് വഴിവെച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടുന്ന ധവളപത്രത്തിലെ നിർദേശങ്ങൾ കൂടി വന്നതോടെ സംശയങ്ങൾ കൂടുതൽ ബലപ്പെട്ടു. ഇപ്പോഴിതാ വി ഡി സതീശന്റെ മംഗളൂരു യാത്രയ്ക്ക് പിന്നിലെ ഡീൽ തുറന്നുകാട്ടുകയാണ് ഡോ. പി സരിൻ. ഫോസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.അദാനി ഗ്രൂപ്പിന്റെ കേന്ദ്ര ബിന്ദുവായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റവുമധികം നോട്ടമിട്ടിരിക്കുന്നത് ഊർജ്ജ മേഖലയാണെന്ന് അദ്ദേഹം കുറിച്ചു. അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഹൈറാർക്കി പ്രകാരം ഏറ്റവും മുകളിലാണ് അദാനി പവർ ലിമിറ്റഡിന്റെ സ്ഥാനമെന്നും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ കിഷോർ അൽവയെയാണ് ഇലക്ഷൻ റിസൾട്ടിൻ്റെ രണ്ട് ദിവസം മുന്നേ വി ഡി സതീശൻ മംഗലാപുരത്തേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റ് പിടിച്ച് പോയി കണ്ടതെന്നും സരിൻ ചൂണ്ടിക്കാട്ടി.ALSO READ: ‘സോവിയറ്റ് യൂണിയൻ അസ്തമിച്ചിട്ടെത്ര വർഷങ്ങൾ പിന്നിട്ടിരിക്കുന്നു; ചങ്ങാതി, ഈ ആക്ഷേപം താങ്കളുടെ അമ്മാവൻ്റെ തലമുറയുടേതാണ്’: ശ്രദ്ധനേടി എഫ്ബി പോസ്റ്റ്ആ ചാർട്ടേഡ് ഫ്‌ളൈറ്റ് യാത്രയുടെ സ്പോൺസർ പോലും അദാനി ഗ്രൂപ്പായിരുന്നു എന്നും, യാത്രയ്ക്ക് പിന്നിൽ ദുരൂഹത ഇപ്പോൾ മറനീക്കി പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി ഇന്നലെ സഭയിൽ വച്ച ധവളപത്രത്തിൽ അതിന്റെ കൃത്യമായ സൂചനയുണ്ട്. കെ.എസ്.ഇ.ബി നഷ്ടത്തിലാണെന്ന കണ്ടെത്തലും, സ്വകാര്യവത്ക്കരിക്കണമെന്ന പരിഹാര നിർദ്ദേശവും വെറുതെ ധവളപത്രത്തിൽ വന്നതല്ല.അത് വരുത്തിയതാണ്.അൽവയുടെയും അദാനി ഗ്രൂപ്പിന്റെയും താത്പര്യമാണ് ധവളപത്രത്തിന്റെ രൂപത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നും അദാനി മുതൽമുടക്കാൻ പോകുന്ന 2 ലക്ഷം കോടിയിൽ, കേരളത്തിൽ ഇനി മുടക്കം വരുത്താൻ പോകുന്ന ക്ഷേമപെൻഷൻ വഴി മിച്ചം പിടിക്കുന്ന സംസ്ഥാന ഖജനാവിലെ പണം വരെ അടിച്ചുമാറ്റി കൊടുക്കാം എന്നതാണ് വരികൾക്കിടയിൽ നിന്ന് നമ്മൾ വായിച്ചെടുക്കേണ്ടതെന്നും പി സരിൻ വ്യക്തമാക്കി. കേരളത്തിന്റെ ഉർജ്ജമേഖല അദാനിക്ക് തീറെഴുതാനുള്ള ബിഗ് ഡീൽ ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോസ്റ്റ് ഇങ്ങനെ:അദാനി ഗ്രൂപ്പിന്റെ കേന്ദ്ര ബിന്ദുവാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനി. അദാനി ഗ്രൂപ്പിന്റേതായി ഈ കമ്പനിക്ക് കീഴിൾ നിരവധി കമ്പനികൾ വിവിധ മേഖലകളിലായുണ്ട്. അവർ ഏറ്റവുമധികം നോട്ടമിട്ടിരിക്കുന്നത് ഊർജ്ജ മേഖലയാണ്.2031-32 സാമ്പത്തിക വർഷത്തോടെ കൂടി 42Gw ഗിഗാ വാട്ടായി അവരുടെ സ്ഥാപിത ശേഷി ഉയർത്താനുള്ള ലക്ഷ്യവുമായാണ് അദാനി ഗ്രൂപ്പ് മുൻപോട്ട് പോകുന്നത്. 2 ലക്ഷം കോടിയുടെ മൂലധന നിക്ഷേപമാണ് അവർ ഇതിനായി പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്ന് തന്നെ ഊർജ്ജ മേഖലയിലെ അവരുടെ വാണിജ്യ താൽപര്യങ്ങൾ വ്യക്തമാണല്ലോ. അദാനി പവർ ലിമിറ്റഡാണ് ഊർജ്ജ മേഖലയിലെ അദാനി ഗ്രൂപ്പിന്റെ ഈ ദൗത്യം നിർവഹിക്കുന്ന പ്രധാനപ്പെട്ട കമ്പനി. അസം, ബിഹാർ, ഉത്തർപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ വൻകിട താപനിലയങ്ങൾ ഇവരുടെ കീഴിലുണ്ട്. ഉർജ്ജമേഖലയിൽ പ്രവർത്തിച്ചിരുന്ന അഞ്ചോളം വൻകിട സ്ഥാപനങ്ങളും അദാനി പവർ ലിമിറ്റഡ് ഏറ്റെടുത്തിട്ടുണ്ട്.ഗ്രൂപ്പിലെ ഏറ്റവും സാധ്യതയുള്ള കമ്പനി എന്ന നിലയിൽ അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഹൈറാർക്കി പ്രകാരം ഏറ്റവും മുകളിലാണ് അദാനി പവർ ലിമിറ്റഡിന്റെ സ്ഥാനം. അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ ചിലപ്പോൾ നിങ്ങൾക്കൊക്കെ മാധ്യമങ്ങൾ വഴി കണ്ട പരിചയം ഉണ്ടാവും. കിഷോർ അൽവ… അതേ,ഇലക്ഷൻ റിസൾട്ടിൻ്റെ രണ്ട് ദിവസം മുന്നേ കേരളത്തിൻ്റെ ‘ഭാവി’ മുഖ്യമന്ത്രി സതീശൻ മംഗലാപുരത്തേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റ് പിടിച്ച് പോയി കണ്ട അതേ കിഷോർ അൽവ തന്നെ!!! അദാനി ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും തന്ത്രപ്രധാനമായ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ആൾ.ആ ചാർട്ടേഡ് ഫ്‌ളൈറ്റ് യാത്രയുടെ സ്പോൺസർ പോലും അദാനി ഗ്രൂപ്പായിരുന്നു എന്നും, യാത്രയ്ക്ക് പിന്നിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ച് ആദ്യം രംഗത്തെത്തിയത് ഇടതുപക്ഷമല്ല. മറിച്ച്, കോൺഗ്രസ്സ് പിന്തുണയോടെ ആരംഭിച്ച ബിഗ് ടിവിയാണ്. ദുരൂഹത ഇപ്പോൾ മറനീക്കി പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ സഭയിൽ വച്ച ധവളപത്രത്തിൽ അതിന്റെ കൃത്യമായ സൂചനയുണ്ട്.കെ.എസ്.ഇ.ബി നഷ്ടത്തിലാണെന്ന കണ്ടെത്തലും, സ്വകാര്യവത്ക്കരിക്കണമെന്ന പരിഹാര നിർദ്ദേശവും വെറുതെ ധവളപത്രത്തിൽ വന്നതല്ല. അത് വരുത്തിയതാണ്. നന്ദി സൂചകമായി അങ്ങോട്ട് പോയി കണ്ട അൽവയുടെയും, അദാനി ഗ്രൂപ്പിന്റെയും താല്പര്യമാണ് ധവളപത്രത്തിന്റെ രൂപത്തിൽ പുറത്ത് വന്നിരിക്കുന്നത്. അദാനി മുതൽമുടക്കാൻ പോകുന്ന 2 ലക്ഷം കോടിയിൽ, കേരളത്തിൽ ഇനി മുടക്കം വരുത്താൻ പോകുന്ന ക്ഷേമപെൻഷൻ വഴി മിച്ചം പിടിക്കുന്ന സംസ്ഥാന ഖജനാവിലെ പണം വരെ അടിച്ചുമാറ്റി കൊടുക്കാം എന്നതാണ് വരികൾക്കിടയിൽ നിന്ന് നമ്മൾ വായിച്ചെടുക്കേണ്ടത്.ഇതാണ് ഡീൽ.ഇതായിരുന്നു ഡീൽ.കേരളത്തിന്റെ ഉർജ്ജമേഖല അദാനിക്ക് തീറെഴുതാനുള്ള ബിഗ് ഡീൽThe post ഇതാണ് ഡീൽ, കേരളത്തിന്റെ ഉർജമേഖല അദാനിക്ക് തീറെഴുതാനുള്ള ബിഗ് ഡീൽ: വി ഡി സതീശന്റെ മംഗളൂരു യാത്രയ്ക്കും ധവളപത്രത്തിനും ബന്ധമുണ്ടെന്ന് പി സരിൻ appeared first on Kairali News | Kairali News Live.