‘സോവിയറ്റ് യൂണിയൻ അസ്തമിച്ചിട്ടെത്ര വർഷങ്ങൾ പിന്നിട്ടിരിക്കുന്നു; ചങ്ങാതി, ഈ ആക്ഷേപം താങ്കളുടെ അമ്മാവൻ്റെ തലമുറയുടേതാണ്’: ശ്ര​ദ്ധനേടി എഫ്ബി പോസ്റ്റ്

Wait 5 sec.

നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ സോവിയറ്റ് യൂണിയനെയും കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനെയും കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് വസ്തുതാവിരുദ്ധ പരാമർശത്തിനെതിരെ വിമർശനം കടുക്കുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം വി ഡി സതീശനെ തിരുത്തിയും അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും നിരവധിപ്പേർ രം​ഗത്തെത്തുന്നുണ്ട്. ഇതിനിടെ, മോസ്കോയിൽ മ‍ഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്ന കമ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളത് എന്നൊരു പരാമശവും വി ഡി സതീശൻ നടത്തി.  ഇപ്പോഴിതാ ഈ പരാമർശത്തിന് മറുപടിയുമായുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.മെഹജൂബ് എസ് വി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിൽ മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടി നൽകുന്നുണ്ട്. റഷ്യയിൽ മഴപെയ്താൽ ഇവിടെ കുടപിടിയ്ക്കുന്നവർ എന്നത് പണ്ട് സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് കോൺഗ്രസുകാർ കമ്യൂണിസ്റ്റുകാരെ കളിയാക്കാൻ ഉപയോഗിച്ചിരുന്ന രാഷ്ട്രീയാധിക്ഷേപമായിരുന്നു എന്നും ആ ആക്ഷേപം തങ്ങളുടെ മുൻതലമുറ ഒരു കുറച്ചിലായി കണ്ടിരുന്നില്ല എന്നും അദ്ദേഹം കുറിച്ചു. ഈ 2026‌ ൽ സോവിയറ്റ് യൂണിയൻ അസ്തമിച്ചിട്ട് പത്തു മുപ്പത്തഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് വായനക്കാരനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പഴയ ആക്ഷേപവുമായി എഴുന്നള്ളിയെത്തുന്നതെന്ന് പരിഹസിച്ച അദ്ദേഹം ഈ ആക്ഷേപം നിങ്ങളുടേതല്ല, മറിച്ച് നിങ്ങളുടെ അമ്മാവൻ്റെ തലമുറയുടേതാണെന്നും പോസ്റ്റിൽ പറയുന്നു. മുഖ്യമന്ത്രി വെറുതെ അപഹാസ്യനാവല്ലേ എന്നും അവസാനമായി ഒരു ഉപദേശം കൂടി നൽകിയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.ALSO READ: ജനാധിപത്യത്തിൻ്റെ സൗന്ദര്യത്തിൽ കറുപ്പിൽ വെളുത്ത എഴുത്ത് തെറ്റ്; കാവി ആയാൽ ഓക്കെ വിമർശിച്ച് എം ശിവപ്രസാദ്പോസ്റ്റ് ഇങ്ങനെ:ഛെ,ഇയാളെന്താണീ പറയുന്നത്?!പണ്ട് സോവിയറ്റു യൂണിയൻ ഉണ്ടായിരുന്നകാലത്ത് കോൺഗ്രസുകാർ കമ്യൂണിസ്റ്റുകാരെ കളിയാക്കാൻ ഉപയോഗിച്ചിരുന്ന ചന്ദസ്സുള്ളൊരു രാഷ്ട്രീയാധിക്ഷേപമായിരുന്നു ”റഷ്യയിൽ മഴപെയ്താൽ ഇവിടെ കുടപിടിയ്ക്കുന്നവർ ” എന്നത്.ശരിയാണ്, സോവിയറ്റ് യൂണിയനിൽ പിറക്കുന്ന ഒരോ പുലരിയും ഞങ്ങൾക്കന്ന് വാഗ്ദത്തപ്പുലരികളായിരുന്നു. അതുകൊണ്ട് ആ ആക്ഷേപം ഞങ്ങളുടെ മുൻതലമുറ ഒരു കുറച്ചിലായി കണ്ടില്ല, എന്നുമാത്രമല്ല സോവ്യയറ്റ് യൂണിയൻ്റെ ഭാരമുള്ള തല അല്പം ചെരിച്ചുപിടിച്ച് അഭിമാനത്തോടെ അവർ നടന്നു.എന്നാലിന്ന്, ഈ 2026- ൽ സോവിയറ്റ് യൂണിയൻ അസ്തമിച്ചിട്ട് പത്തു മുപ്പത്തഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. റഷ്യയടക്കം നിരവധി രാജ്യങ്ങളായി അത് വേർപ്പെട്ടുപോയിരിക്കുന്നു. അതിലെ റഷ്യയോട് കമ്യൂണിസ്റ്റുകാർക്ക് പ്രത്യേകിച്ച് ലഗസിയൊ, മമതയോ ഇല്ല.അപ്പോഴാണ് വായനക്കാരനെന്ന് അവകാശപ്പെടുന്ന ഒരുത്തൻ പഴയ ആക്ഷേപവുമായി എഴുന്നള്ളിയെത്തുന്നത് !എന്താ പറയാ?! ചങ്ങാതി ഈ ആക്ഷേപം നിങ്ങളുതല്ല. താങ്കളുടെ അമ്മാവൻ്റെ തലമുറയുടേതാണ്.അതറിയുന്ന മനുഷ്യർ എമ്പാടുമുണ്ട്. ഇത് കേരളമാണ്. വിട്ടു പിടിച്ചൊ… വെറുതെ അപഹാസ്യനാവല്ലെ… ഒന്നുമില്ലെങ്കിൽ താങ്കൾ എൻ്റേകൂടി മുഖ്യമന്ത്രിയാണല്ലൊ !The post ‘സോവിയറ്റ് യൂണിയൻ അസ്തമിച്ചിട്ടെത്ര വർഷങ്ങൾ പിന്നിട്ടിരിക്കുന്നു; ചങ്ങാതി, ഈ ആക്ഷേപം താങ്കളുടെ അമ്മാവൻ്റെ തലമുറയുടേതാണ്’: ശ്ര​ദ്ധനേടി എഫ്ബി പോസ്റ്റ് appeared first on Kairali News | Kairali News Live.