സമാനതകളില്ലാത്ത പ്രതിസന്ധി തുടർന്ന് തൃണമൂൽ കോൺഗ്രസ്. എംഎൽഎമാർക്ക് പിന്നാലെ എംപിമാരും മമത ബാനർജിയെ കൈ ഒഴിയുകയാണ്. എൻഡിഎക്കൊപ്പം ചേരാനുള്ള നീക്കമാണ് 20 ഓളം വിമത എംപിമാർ നടത്തുന്നത്. സുവേന്ദു ശേഖർ റോയ് രാജ്യസഭ അംഗത്വം രാജിവച്ചതോടെയാണ് എംപിമാരുടെ വിമത നീക്കത്തിന് തുടക്കമായത്.വിമത എംപിമാരുമായി ദില്ലിയിൽ സുവേന്ദു അധികാരി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതെ സമയം വിമത നീക്കം നടത്തുന്ന എംപിമാർക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി ആയ മഹുവ മൊയ്ത്ര രംഗത്ത് വന്നിട്ടുണ്ട്. അതെ സമയം ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും, പണം ഒഴിക്കിയും എംപിമാരെ പാളയത്തിൽ എത്തിക്കുകയാണെന്ന വിമർശനവും ശക്തമാണ്.also read; മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടിയെ സമ്മർദ്ദത്തിലാക്കി നേതാക്കളുടെ തുടർച്ചയായ കക്ഷി മാറ്റംബംഗാളിൽ നിന്നും ബിജെപിക്ക് ആവശ്യം എംഎൽഎമാരെക്കാൾ കൂടുതൽ എംപിമാരെ ബാംഗടിപ്പിക്കുക ആണെന്ന് ജോൺ ബ്രിട്ടാസ് എംപിയും ചൂണ്ടിക്കാട്ടിയിരുന്നു. വനിത സംവരണം മുൻ നിർത്തി ഉള്ള ഡെലിമിറ്റേഷൻ ഉൾപ്പെടെ പല ബില്ലുകളും ബിജെപിക്ക് പാസാക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കങ്ങൾ എന്നും ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു.The post ലോക്സഭയിലും പിളർന്ന് തൃണമൂൽ കോൺഗ്രസ്; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ appeared first on Kairali News | Kairali News Live.