രാജ്യത്തെ വിപണികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്. ഉയർന്ന വിലക്കയറ്റം കാരണം എല്ലാ മേഖലകളും പാടു പെടുകയുമാണ്. ഇന്ത്യയിലെ സ്വർണ വിപണിക്കും വലിയ മറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങൾ ഇന്ത്യയിലും സ്വർണ വിപണിയെ ബാധിക്കുന്നുണ്ട്.ഈ മാസത്തിൻ്റെ തുടക്കം മുതൽ കേരളത്തിൽ വലിയ മാറ്റങ്ങൾ സ്വർണ വിലയിൽ ഉണ്ടായിരുന്നില്ലെങ്കിലും വില ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. ജൂൺ മാസം ആരംഭത്തിൽ തന്നെയായിരുന്നു ഈ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ തുക. ജൂൺ 1, 2, 3 തീയതികളിലാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ വിലയായ 1,14,560 ത്തിൽ എത്തിയ വിലയിൽ എത്തിയിരുന്നത്.Also read: ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിന് നൽകുന്ന ‘സൈലന്‍റ് ഹീറോസ്’: റാവിസിന് ആറ് പുരസ്കാരങ്ങൾഇന്നലെ 1,11,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 13,905 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതായിരുന്നു മാസം തുടങ്ങി ഒൻപത് ദിവസം കഴിയുമ്പോൾ ഉണ്ടായിരിക്കുന്ന ഏറ്റവും കുറഞ്ഞ വില. എന്നാൽ ഇന്ന് 1,12,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 1,12,320 രൂപ ആണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.The post സ്വർണ വിലയിൽ മാറ്റമുണ്ട് വാങ്ങാൻ പറ്റുമോ? അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.