പ്രമേഹരോ​ഗികൾ റവ കഴിക്കാമോ ? ഈ കാര്യങ്ങൾ കേൾക്കൂ

Wait 5 sec.

മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പുമാവ്. അത് റവ കൊണ്ടുള്ളതാണെങ്കിൽ പിന്നെ അന്നത്തേക്ക് വേറൊന്നും വേണ്ട. റവ ഉപ്പുമാവുമായി മലയാളികൾക്കുള്ള ആത്മബന്ധം അങ്ങനെ നീളുന്നു. അധികം എരിയ്ക്കലോ പൊരിക്കലോ ഒന്നുമില്ലാതെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ റവയെ ഒരു ആരോ​ഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.റവയും പ്രമേഹരോ​ഗവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആളുകൾക്കിടയിലുള്ളത്. പ്രമേഹരോ​ഗികൾക്ക് റവ കഴിക്കാമോ എന്നതാണ് ഇതിൽ പ്രധാന സംശയം. എന്നാൽ ഇതാ സംശയത്തിനുള്ള ഉത്തരം. പ്രമേഹമുള്ള ആളുകൾക്ക് റവ കഴിക്കാം. എന്നാൽ നിശ്ചിതമായ അളവിൽ ആണെന്ന് മാത്രം. പ്രമേഹരോ​ഗികളുടെ ഭക്ഷണത്തിൽ റവ ഉൾപ്പെടുത്താമെങ്കിലും നിശ്ചിതമായ അളവിൽ മാത്രമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.’also read; ഉറക്കം കുറഞ്ഞാലും കൂടിയാലും എന്ത് സംഭവിക്കും അറിയാം ചില വിവരങ്ങൾറവയിൽ കാലറിയും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ അത് ഒരു നിശ്ചിത അളവിൽ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. മറ്റ് ആഹാര പദാർത്ഥങ്ങളെ അപേക്ഷിച്ച് റവ ശരീരത്തിലെ പഞ്ചസാരയുടെവ അളവ് വളരെ വേ​ഗത്തിൽ വർദ്ധിപ്പിക്കും. തവിടു കളയാത്ത മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ റവ വളരെ വേ​ഗത്തിലാണ് രക്തത്തിൽ ​ഗ്ലൂക്കോസ് എത്തിക്കുന്നത്.തവിടുള്ള ധാന്യങ്ങൾ ദഹിക്കാൻ കൂടുതൽ സമയം എടു​ക്കുന്നത് കൊണ്ട് ​ഗ്ലൂക്കോസ് പതിയെ രക്തത്തിൽ കലരൂ. ഇത് ബ്ലഡ് ഷു​ഗർ നില ഒരുപോലെ നിലനിർത്താൻ സഹായിക്കും. എന്നാൽ, റവ വളരെ വേ​ഗത്തിൽ ദഹിക്കുന്നത് കൊണ്ട് ശരീരത്തിലെ ഷു​ഗർ അതിവേ​ഗത്തിൽ ഉയരുന്നു.The post പ്രമേഹരോ​ഗികൾ റവ കഴിക്കാമോ ? ഈ കാര്യങ്ങൾ കേൾക്കൂ appeared first on Kairali News | Kairali News Live.