മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പുമാവ്. അത് റവ കൊണ്ടുള്ളതാണെങ്കിൽ പിന്നെ അന്നത്തേക്ക് വേറൊന്നും വേണ്ട. റവ ഉപ്പുമാവുമായി മലയാളികൾക്കുള്ള ആത്മബന്ധം അങ്ങനെ നീളുന്നു. അധികം എരിയ്ക്കലോ പൊരിക്കലോ ഒന്നുമില്ലാതെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ റവയെ ഒരു ആരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.റവയും പ്രമേഹരോഗവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആളുകൾക്കിടയിലുള്ളത്. പ്രമേഹരോഗികൾക്ക് റവ കഴിക്കാമോ എന്നതാണ് ഇതിൽ പ്രധാന സംശയം. എന്നാൽ ഇതാ സംശയത്തിനുള്ള ഉത്തരം. പ്രമേഹമുള്ള ആളുകൾക്ക് റവ കഴിക്കാം. എന്നാൽ നിശ്ചിതമായ അളവിൽ ആണെന്ന് മാത്രം. പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ റവ ഉൾപ്പെടുത്താമെങ്കിലും നിശ്ചിതമായ അളവിൽ മാത്രമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.’also read; ഉറക്കം കുറഞ്ഞാലും കൂടിയാലും എന്ത് സംഭവിക്കും അറിയാം ചില വിവരങ്ങൾറവയിൽ കാലറിയും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ അത് ഒരു നിശ്ചിത അളവിൽ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. മറ്റ് ആഹാര പദാർത്ഥങ്ങളെ അപേക്ഷിച്ച് റവ ശരീരത്തിലെ പഞ്ചസാരയുടെവ അളവ് വളരെ വേഗത്തിൽ വർദ്ധിപ്പിക്കും. തവിടു കളയാത്ത മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ റവ വളരെ വേഗത്തിലാണ് രക്തത്തിൽ ഗ്ലൂക്കോസ് എത്തിക്കുന്നത്.തവിടുള്ള ധാന്യങ്ങൾ ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നത് കൊണ്ട് ഗ്ലൂക്കോസ് പതിയെ രക്തത്തിൽ കലരൂ. ഇത് ബ്ലഡ് ഷുഗർ നില ഒരുപോലെ നിലനിർത്താൻ സഹായിക്കും. എന്നാൽ, റവ വളരെ വേഗത്തിൽ ദഹിക്കുന്നത് കൊണ്ട് ശരീരത്തിലെ ഷുഗർ അതിവേഗത്തിൽ ഉയരുന്നു.The post പ്രമേഹരോഗികൾ റവ കഴിക്കാമോ ? ഈ കാര്യങ്ങൾ കേൾക്കൂ appeared first on Kairali News | Kairali News Live.