ഇങ്ങനെയൊരു തിരിച്ചടി ട്രംപ് പ്രതീക്ഷിച്ചു കാണില്ല; എച് 1 ബി വിസ, ഉയർന്ന ഫീസ് കോടതി റ​ദ്ദാക്കി 

Wait 5 sec.

അമേരിക്കൻ കമ്പനികളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയാനായി ട്രംപ് മുന്നോട്ട് വച്ച എച് 1 ബി വിസയുടെ ഉയർന്ന ഫീസ് നിരക്ക് യു എസ് ഫെ‍ഡറൽ കോടതി റ​ദ്ദാക്കി. ഒരു ലക്ഷം ഡോളറായിരുന്നു എച് 1 ബി വിസയ്ക്കായുള്ള അപേക്ഷ ഫീസീയി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് നിയമ വിരുദ്ധമായുള്ള നികുതി ചുമത്തലാണെന്ന് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി വിധി പ്രസ്താവിച്ചു.അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ വിദേശത്തു നിന്നെത്തുന്നവർ തട്ടിയെടുക്കുന്നുവെന്നും അതും കുറഞ്ഞ നിരക്കിൽ നേടിയെടുക്കുന്നുവെന്നുമായിരുന്നു ട്രംപിൻ്റെ വാദങ്ങൾ. യു എസ് കൗൺസിൽ പോലും അം​ഗീകരിക്കാത്ത നിയമം അനുവ​ദിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. പേര് എന്ത് തന്നെയിട്ടാലും, ഒരു ലക്ഷം ഡോളർ ഈടാക്കുന്ന ഈ നടപടി ഒരു പ്രത്യേക തരം നികുതിയാണ്.Also read: ഫിലിപ്പൈൻസിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം പിന്നാലെ സുനാമി: നാല് പേർ മരിച്ചുനിയമനിർമ്മാണ സഭയായ കോൺഗ്രസ് പ്രത്യേകമായി അധികാരം നൽകാത്തിടത്തോളം കാലം രാജ്യത്ത് പുതിയ നികുതി ചുമത്താൻ യുഎസ് പ്രസിഡന്റിന് ഭരണഘടനാപരമായ അവകാശമില്ല. അതിനാൽ ഈ ഉത്തരവ് പൂർണ്ണമായും റദ്ദാക്കുന്നു എന്നാണ് കോടതി പ്രഖ്യാപിച്ചത്. എച് 1 ബി വിസ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ യുവാക്കൾ ഉൾപ്പെടെ വലിയ ആശങ്കയിലായിരുന്നു.The post ഇങ്ങനെയൊരു തിരിച്ചടി ട്രംപ് പ്രതീക്ഷിച്ചു കാണില്ല; എച് 1 ബി വിസ, ഉയർന്ന ഫീസ് കോടതി റ​ദ്ദാക്കി  appeared first on Kairali News | Kairali News Live.