‘ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ ആർലേക്കർ ആയിരിക്കും ഏറ്റവും സന്തുഷ്ടൻ’; വിമർശനം ഉയരുന്നു

Wait 5 sec.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിനുപിന്നാലെ സംസ്ഥാനത്ത് വിമർശനം ഉയരുന്നു. സസ്പെൻഷനിലായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതോടെയാണ് വിമർശനം. സർവകലാശാലകളിലെ ഗവർണർ വിളയാട്ടം തടയാനുള്ള എൽഡിഎഫ് സർക്കാർ ശ്രമത്തെ ഏറ്റവും അധികം തുരങ്കം വയ്ക്കാൻ നോക്കിയ ബ്യൂറോക്രാറ്റായിരുന്നു അശോകെന്നാണ് വിമർശനം. ഗോപകുമാർ മുകുന്ദനാണ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംബി. അശോക് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കുന്നു.ഇതിൽ ഏറ്റവും സന്തുഷ്ടൻ ആർലേർക്കർ ആയിരിക്കും എന്നതിൽ സംശയമില്ല .സർവ്വകലാ ശാലകളിലെ ഗവർണർ വിളയാട്ടം തടയാനുള്ള എൽഡിഎഫ് സർക്കാർ ശ്രമത്തെ ഏറ്റവും അധികം തുരങ്കം വെയ്ക്കാൻ നോക്കിയ ബ്യൂറോക്രാറ്റ് അശോകനായിരുന്നു. പിണറായി പണ്ട് സെൻകുമാറിനെ കുറിച്ചു സതീശനോടും കുഞ്ഞാലിക്കുട്ടിയോടും പറഞ്ഞതാണ് ഇവിടെയും പ്രസക്തം. അയാൾ നിങ്ങളുടെ ആളല്ല കേട്ടോ എന്നു തന്നെ.also read:ഇങ്ങനെയൊരു തിരിച്ചടി ട്രംപ് പ്രതീക്ഷിച്ചു കാണില്ല; എച് 1 ബി വിസ, ഉയർന്ന ഫീസ് കോടതി റ​ദ്ദാക്കിആരിഫ് മുഹമ്മദ് ഖാൻ സർവ്വകലാശാലകളിൽ കാവിക്കൊടിയുമായി ചവിട്ടി മെതിച്ച കാലം ഓർമ്മയുണ്ടോ? അന്നു തുടങ്ങിയ സംഘർഷം ഓർമ്മയുണ്ടോ? സർവ്വകലാശാലകളിൽ ചാൻസ്ലർ ആണ് എല്ലാം, അയാൾ കാര്യങ്ങൾ തീരുമാനിക്കും എന്ന സ്ഥിതി.സർവ്വകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്ത് സർവ്വകലാശാലകളിലെ ചാൻസ്ലർ ആരാകണം എന്നതു പുനർ നിർണ്ണയിക്കുന്ന കരടു ബില്ലിനു എൽഡിഎഫ് മന്ത്രി സഭ അനുമതി നൽകിയ ഘട്ടം.അന്നു കൃഷിസെക്രട്ടറി ബി. അശോക് ഐഎഎസ് എഴുതിയ ഭിന്നാഭിപ്രായ കുറിപ്പ് വളരെയധികം ചർച്ചയായതാണ്.അശോകിന്റെ ‘ പരിധി വിട്ട’ കുറിപ്പിൽ മന്ത്രി സഭ അതൃപ്തി രേഖപ്പെടുത്തി എന്നും അത് അദ്ദേഹത്തെ അറിയിക്കാൻ ക്യാബിനെറ്റ് സെക്രെട്ടറി കൂടിയായ സംസ്ഥാന ചീഫ് സെക്രെട്ടറിയെ ചുമതലപ്പെടുത്തി എന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഈ ഭിന്നാഭിപ്രായ കുറിപ്പിൽ എന്താണുള്ളത് എന്ന് ‘ The Fourth’ വെളിപ്പെടുത്തി. സോഴ്സ് ശ്രീ അശോക് തന്നെ എന്ന് ഊഹിക്കാൻ പ്രത്യേക വൈഭവം ഒന്നും വേണ്ടതില്ല. എന്തായാലും സോഴ്സ് നമ്മുടെ വിഷയമല്ല.അതേ സമയം കൃഷി സെക്രട്ടറിയുടേത് എന്നു പറയുന്ന അഭിപ്രായങ്ങൾ പൊതു താൽപ്പര്യമുള്ള സംഗതികളാണ്. അവ നമുക്ക് പരിശോധിക്കാവുന്നതാണ്. ഇപ്പോൾ സസ്പൻഷൻ പിൻവലിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി സതീശൻ സർക്കാർ നിയമിച്ച അശോകൻ്റെ ഭിന്നാഭിപ്രായ ങ്ങൾ എന്തായിരുന്നു എന്നു നോക്കുന്നത് അയാൾ ആരാണ് എന്നു മനസിലാക്കാൻ ഉപകരിക്കും.ആദ്യ ഭിന്നാഭിപ്രായം വൈസ് ചാൻസലർമാരെ നിയമിക്കാൻ യുജിസി അംഗീകരിച്ച മാനദണ്ഡം നിലവിലുള്ളപ്പോൾ അവർക്കു മേലെ വരുന്ന ചാൻസലർ നിയമനത്തിന്റെ മാനദണ്ഡം സംബന്ധിച്ചാണ്. ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിയമ പ്രശ്നം ഉണ്ട്.വൈസ് ചാൻസലർ ആകുന്നതിനുള്ള അക്കാദമിക യോഗ്യത അനുശാസിക്കുന്നതു പോലെ ചാൻസ്ലറുടെ കാര്യം യുജിസി ചട്ടങ്ങൾ അനുശാസിക്കാത്തത് എന്തു കൊണ്ടാണ്? യുജിസിയ്ക്കു അതിനുള്ള അധികാരം ഇല്ല എന്നതു കൊണ്ടാണ്. ഭരണ ഘടനയുടെ ഏഴാം പട്ടികയിലെ യൂണിയൻ ലിസ്റ്റിൽ ഇനം 66 പ്രകാരമുള്ള നിയമ നിർമ്മാണ അധികാരം ഉപയോഗിച്ചാണ് യൂണിയൻ പാർലമെൻറ് യുജിസി നിയമം ഉണ്ടാക്കിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമം നിർമ്മിക്കാൻ മാത്രമേ ഈ entry അനുസരിച്ച് അധികാരമുള്ളൂ. (Entry 66. “ Co-ordination and determination of standards in institutions for higher education or research and scientific and technical institutions ) . അതേ സമയം സംസ്ഥാന സർവ്വകലാശാലകൾ incorporate ചെയ്യുന്നതിനും regulate ചെയ്യുന്നതിനും ഉള്ള നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാന നിയമ സഭയ്ക്കാണ് ഭരണ ഘടന നൽകുന്നത്( State List entry 32 ) . ഈ അധികാരം ഉപയോഗിച്ചാണ് നിയമ സഭ വിവിധ സർവ്വകലാശാലാ നിയമങ്ങൾ നിർമ്മിക്കുന്നത്. ആ നിയമങ്ങളാണ് ബന്ധപ്പെട്ട സർവ്വകലാ ശാലയുടെ ചാൻസ്ലർ ആര് എന്നു നിർണ്ണയിക്കുന്നത്. അപ്പോൾ ചാൻസ്ലർ എന്നത് സർവ്വകലാശാലയുടെ ഭരണപരമായ സ്ഥാനമാണ്. അതിൽ യുജിസി നിയമത്തിന് ഒരു കാര്യവുമില്ല. അതാണ് അവിടെ ഇതു നിഷ്ക്കർഷിക്കപ്പെടാത്തത്.കരടു ബില്ലിൽ “പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ” നിയമിക്കുമെന്ന് മാത്രം പറഞ്ഞിരിക്കുന്നു, തെരെഞ്ഞെടുപ്പു പ്രക്രിയ വിശദമാക്കിയില്ല എന്നാണത്രെ അശോകിനുള്ള മറ്റൊരു ആക്ഷേപം. ഇത്തരം വിശദാംശങ്ങൾ വേണ്ടതുണ്ട് എങ്കിൽ അതു ചട്ടങ്ങളിലാണ് സാധാരണ ഉൾപ്പെടുത്തുക. ചട്ടങ്ങൾക്ക് നിയമത്തെ മറികടക്കാനാകില്ല . മറികടന്നാൽ അതു അസാധുവാക്കപ്പെടുകയും ചെയ്യും. മറ്റൊരു കാര്യമുണ്ട്. ഈ ചാൻസ്ലറെ മന്ത്രി സഭ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചു കളയുമോ എന്നതാണല്ലോ വലിയ ആധി. മന്ത്രിസഭ എന്നത് എന്താ illegitimate entity ആണോ? ഈ ബില്ലിൽ പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധൻ എന്നതു വ്യക്തമാക്കിയിരിക്കുന്നു. ഈ വിദഗ്ദനെ മന്ത്രി സഭ കണ്ടെത്തിക്കളയും എന്നതാണല്ലോ ഈ ഗവർണ്ണർ പക്ഷ പാതികളുടെ ആശങ്ക. അല്ല, ഈ ഗവർണ്ണറെ നിശ്ചയിക്കുന്നതിൽ എന്തെങ്കിലും മാനദണ്ഡമുണ്ടോ? ഗവർണർ VC മാരെ കണ്ടെത്തിയതിന് എന്തെങ്കിലും പ്രക്രിയ സ്വീകരിക്കുന്നുണ്ടോ? ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ അധികാരം ചോദ്യം ചെയ്യുന്ന അശോകൻ ഗവർണർ എന്ന യൂണിയൻ സർക്കാർ നോമിനിയോടു കാട്ടുന്ന വിധേയത്വം കാണേണ്ടതാണ്.അടുത്തത്, ചാൻസ്ലറെ നിശ്ചയിക്കുന്ന മന്ത്രി സഭയിലെ അംഗമായ മന്ത്രി പ്രോ ചാൻസ്ലർ ആണല്ലോ? സർവ്വകലാശാലയിൽ മേലധികാരി ചാൻസ്ലറാണ്. പ്രോ ചാൻസ്ലർ ആയ മന്ത്രി ചാൻസ്ലർ നൽകുന്ന ഉത്തരവുകൾ അംഗീകരിക്കേണ്ടി വരുന്നത് വലിയ പ്രശ്നം ഉണ്ടാക്കും എന്നതാണ് അശോകിന്റെ കണ്ടെത്തൽ. .ഒന്നാമത്തെ കാര്യം മന്ത്രി എന്നതും മന്ത്രി സഭ എന്നതും ഒന്നല്ല. Rules of Business ഈ വ്യത്യാസം വ്യക്തമാക്കുന്നുണ്ട്. ഇവിടെ നിയമനം മന്ത്രി അല്ല നടത്തുന്നത്. മന്ത്രി സഭയാണ്. രണ്ടാമത്തെ കാര്യം, പ്രോ ചാൻസ്ലർക്ക് എന്താണ് സർവ്വകലാശാലയിലെ റോൾ? കേരള സർവ്വകലാശാലാ നിയമം പറയുന്നത് നോക്കാം. “ in the absence of the Chancellor or during his Inability to act, the Pro-Chancellor shall exercise all the power and perform all the functions of the Chancellor” ഇത് മാത്രം. ചാൻസ്ലർ ആരായാലും അവിടെ ഉണ്ടെങ്കിൽ പ്രോ ചാൻസ്ലർക്ക് എന്താണ് റോൾ? അപ്പോൾ എന്തുത്തരവാണ് ചാൻസ്ലർ പ്രോ ചാൻസ്ലർക്കു നൽകേണ്ടി വരിക?അത്തരമൊരു സാഹചര്യം സാധാരണ ഗതിയിൽ ഇല്ല. ചില നിയമങ്ങളിൽ ചാൻസ്ലർ delegate ചെയ്യുന്ന ചാൻസ്ലറുടെ ചുമതലകൾ നിർവ്വഹിക്കാം എന്നു പറയുന്നുണ്ട്. absence, inability എന്നീ സാഹചര്യങ്ങളിൽ വരുന്ന ഒന്നാണിത്. അപ്പോഴും delegate ചെയ്യപ്പെട്ട കാര്യങ്ങളിൽ പ്രോ ചാൻസ്ലർ തീരുമാനം എടുക്കുകയാണ് ചെയ്യുക. ചാൻസ്ലർ പ്രോ ചാൻസ്ലർക്കു ഉത്തരവു നൽകുന്ന സ്ഥിതി ഇല്ല. അപ്പോഴും ഏറ്റവും പ്രസക്തമായ വസ്തുത നിയമനം നടത്തുന്നത് മന്ത്രിസഭയാണ്, മന്ത്രിയല്ല എന്നതാണ്. പിന്നെങ്ങനെയാണ് conflict ഉണ്ടാകുക? ഇപ്പോൾ തൻ്റെ മന്ത്രിയായിരിക്കുന്ന റോജി. M . ജോണിന് അശോൻ്റെ പരിഗണനയിൽ സർവ്വകലാശാലകളിൽ എന്തെങ്കിലും കാര്യമുണ്ട് എന്ന് അശോകൻ നിലപാട് എടുക്കുമോ?വി.സി അധ്യക്ഷനായ സിൻഡിക്കേറ്റ് പാസ്സാക്കുന്ന ബജറ്റിൽ നിന്നും ചാൻസ്ലറുടെ ചെലവുകൾ നിർവ്വഹിക്കണം എന്ന വ്യവസ്ഥ ചാൻസ്ലറെ ഇകഴ്ത്തും എന്നതായിരുന്നു അശോകിന്റെ മറ്റൊരു വാദം. സർവ്വാധികാരിയായി ഇദ്ദേഹമൊക്കെ വാഴ്ത്തുന്ന ഗവർണർ മന്ത്രി സഭ അനുവദിക്കുന്ന ആളും അർത്ഥവും ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം ഇല്ലേ?എല്ലാം charged അല്ലല്ലോ! ഇതൊക്കെ എന്തു പറയാനാണ്.ബില്ലിലെ വ്യവസ്ഥകൾ യുജിസി യുമായി ചർച്ച ചെയ്യണമത്രേ ! സംസ്ഥാന നിയമ സഭ സ്റ്റേറ്റ് ലിസ്റ്റിലെ ഇനം 32 നൽകുന്ന അധികാരം ഉപയോഗിച്ച് നിയമ നിർമ്മാണം നടത്തുന്നതിൽ എന്തു ആലോചനയാണ് നിയമ പ്രകാരം വേണ്ടത്? സംസ്ഥാന സർവ്വകലാശാല രൂപീകരിക്കാനും റെഗുലേറ്റ് ചെയ്യാനും വേണ്ട നിയമം നിർമ്മിക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന നിയമ സഭയ്ക്കാണ്. ഈ അധികാര പരിധിയിലാണോ നിർദ്ദേശിക്കപ്പെടുന്ന നിയമം എന്നതാണ് നിയമ വകുപ്പ് ഏറ്റവും പ്രാഥമികമായി നോക്കുന്നത്. അതു നോക്കി , വിശദീകരിച്ചാണ് ഈ ഫയൽ സർക്കുലേറ്റ് ചെയ്യപ്പെടുന്നത്. പിന്നെ അശോക് ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഗവർണരും ചില ജഡ്ജിമാരും എല്ലാം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം യുജിസി എന്നത് എല്ലാക്കാര്യത്തിലും സംസ്ഥാന നിയമ സഭയ്ക്കു പോലും മുകളിലാണ് എന്നതാണല്ലോ ?. ഈ കോറസ് ആലപിക്കലാണ് അശോകും ഉന്നം വച്ചത് എന്നതിൽ ഒരു തർക്കവുമില്ല.എന്തു കൊണ്ടാണ് ഈ ഫയൽ അശോകിന് സർക്കുലേറ്റ് ചെയ്യപ്പെടുന്നത്? കാർഷിക സർവ്വകലാശാലയും ഈ ബില്ലിന്റെ പരിധിയിൽ വരും. അതാണ് കൃഷി സെക്രട്ടറിക്ക് അന്ന് ഈ ഫയൽ പോകാൻ കാരണം. അദ്ദേഹം കാർഷിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയണം. അറിഞ്ഞത് ശ്രീ അശോക് ഐസിഎആർ നെ consult ചെയ്യണം എന്നാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. കാർഷിക സർവ്വകലാശാല കാർഷിക വിദ്യാഭ്യാസം ആണല്ലോ നടത്തുന്നത്.ഈ കാർഷിക വിദ്യാഭ്യാസം എന്നത് ഭരണ ഘടനയിൽ എവിടെയാണ് പറയുന്നത്? കാർഷിക വിദ്യാഭ്യാസം , ഗവേഷണം എന്നതൊക്കെ സംസ്ഥാന നിയമ സഭയുടെ അധികാരമാണ്. കൃഷി , കാർഷിക ഗവേഷണം, കാർഷിക വിദ്യാഭ്യാസം എന്നിവ സംസ്ഥാന ലിസ്റ്റിലെ ഇനം 14 പ്രകാരം പ്രത്യേകമായി ഭരണഘടന സംസ്ഥാന നിയമ സഭകളുടെ അവകാശത്തിൽ പ്പെടുത്തിയിരിക്കുകയാണ്. ഇത് പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.ഈ propriety എന്നൊരു സംഗതിയുണ്ട്. കാർഷിക സർവ്വകലാശാല സംബന്ധിച്ച അഭിപ്രായം പറയാനാണ് ഈ ഫയൽ അശോകിന് നൽകുന്നത്. അതു പറയുക എന്നതാണ് propriety. നയം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെതാണ് . നേരത്തെ പറഞ്ഞ കോറസ് ആലപിക്കുകയാണ് ഉന്നം എന്നു വരുമ്പോൾ impropriety പ്രശ്നമാകില്ല. യൂണിയൻ സർക്കാരിനും അവരുടെ ഏജൻസികൾക്കും ഗവർണർക്കുമാണ് ഉന്നത വിദ്യാഭ്യാസത്തിൽ പരമാധികാരം എന്ന RSS നരേറ്റീവ് കോളാമ്പി വച്ച് വിളിച്ചു കൂവി നടന്നയാളാണ് B. അശോക്.അയാളെ തന്നെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കി സതീശൻ സർക്കാർ സന്ദേശം വൃക്തമാക്കിയിട്ടുണ്ട്The post ‘ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ ആർലേക്കർ ആയിരിക്കും ഏറ്റവും സന്തുഷ്ടൻ’; വിമർശനം ഉയരുന്നു appeared first on Kairali News | Kairali News Live.