സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കുംപ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു.also read:‘ഭരണരംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി ഡി മേനോൻ സതീശൻ’; ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐപ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമങ്ങൾക്കൊപ്പമാണെന്ന് പ്രസംഗിച്ചവർ ഭരണത്തിലേറിയപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വഴി അടയ്ക്കുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.അതേസമയം, മാധ്യമപ്രവർത്തകർ സ്വതന്ത്രമായി സെക്രട്ടറിയേറ്റിനകത്ത് കയറി ഉദ്യോഗസ്ഥരുമായി സംസാരിച്ച് സർക്കാരിന് വീഴ്ചകൾ വരുത്തുന്ന രേഖകളോ വിവരങ്ങളോ കണ്ടെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാധ്യമവിലക്കെന്ന ആക്ഷേപവും ഉയരുന്നുണ്ട്.The post നോ എൻട്രി പറഞ്ഞ് യുഡിഎഫ് സർക്കാർ ; സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം appeared first on Kairali News | Kairali News Live.