കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സൈബർതട്ടിപ്പിൽ അറസ്റ്റിലായ മുഖ്യപ്രതി പാലക്കാട് സ്വദേശി അബ്ദുറഹ്മാൻ നടത്തിയിരുന്നത് വൻ മനുഷ്യക്കടത്ത് റാക്കറ്റ്. മലയാളികൾ ഉൾപ്പെടെ നൂറാേളം പേരെ ഇയാൾ കമ്പോഡിയയിലേയ്ക്ക് കയറ്റി അയച്ചതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.നിരവധി സ്ത്രീകളും തട്ടിപ്പിനിരയായി. മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സൈബർ തട്ടിപ്പ് സംഘത്തലവനെ കൊച്ചി സിറ്റി സൈബർ പൊലീസ് ഡൽഹിയിൽനിന്നാണ് പിടികൂടിയത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനി ന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് . ഇയാൾക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്.also read; വെടിവെച്ചൻകോവിൽ കൊലപാതകം: സംഭവം കരുതിക്കൂട്ടിയെന്ന് കൊല്ലപ്പെട്ട ശിവസൂര്യയുടെ പിതാവ്സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്, ലോൺ ആപ് പരസ്യങ്ങൾവഴിയാണ് തട്ടിപ്പു നടത്തിയിരുന്നത്. ‘ഓപ്പറേഷൻ കമ്പോഡിയ’ എന്ന പേരിലായിരുന്നു അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്, ലോൺ ആപ്പ് പരസ്യങ്ങൾവഴിയാണ് ഇരകളെ ഇയ്യാൾ കണ്ടത്തിയിരുന്നത്. കൂടാതെ മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പിന് കരുവാക്കുകയായിരുന്നു. വിവാഹാലോചനയുടെ പേരിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആയിരത്തിലധികം വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് സൗഹൃദം സ്ഥാപിച്ചശേഷം തട്ടിപ്പിന് ഇരയാക്കുകയാണ് ഇയാളുടെ രീതി.ട്രേഡിങ്ലൂടെ ഉയർന്ന ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്. ഇരകളിൽനിന്ന് തട്ടിയെടുക്കുന്ന പണം ഇന്ത്യയിലെ വിവിധ മ്യൂൾ അക്കൗണ്ടുകളിലേക്കാണ് ആദ്യം മാറ്റുന്നത്. തുടർന്ന് ഏജന്റു മാർവഴി പണം പിൻവലിച്ച് ഹവാല, ക്രിപ്റ്റോ കറൻസി ഇടപാടുകൾ വഴി വിദേശത്തേക്ക് കൈമാറ്റം നടത്തുകയും ചെയ്യും. കൊച്ചി സിറ്റി സൈബർ പൊലീസ് എസിപി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ രായ അജിത് രാജ്, അരുൺ ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്The post കമ്പോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; പ്രതി മലയാളികൾ ഉൾപ്പെടെ നൂറാേളം പേരെ കമ്പോഡിയയിലേയ്ക്ക് കയറ്റി അയച്ചു appeared first on Kairali News | Kairali News Live.