സംസ്ഥാനത്ത് കട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി സൂര്യനെല്ലിയിലാണ് കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടത്. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്. കുട്ടിയെ സ്കൂളിൽ വിടാനായി പോകവെയാണ് കാട്ടാന ആക്രമണമുണ്ടായത് എന്നാണ് വിവരം. കുട്ടിക്കും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. സിങ്ക് കണ്ടത്തിന് സമീപമാണ് കാട്ടാന ആക്രമണമുണ്ടായത്. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും മൂടൽ മഞ്ഞും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ടായിരുന്നു.UPDATING…The post ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു; കുട്ടിക്കും പരുക്ക് appeared first on Kairali News | Kairali News Live.