മോട്ടോർ വാഹനവകുപ്പിൽ അനധികൃത നിയമനം നടത്താൻ യു ഡി എഫ് സർക്കാർ ശ്രമം. പി എസ് സി നിയമനം അട്ടിമറിച്ച് നിയമനം നടത്താൻ യുഡിഎഫ് ശ്രമം നടത്തുന്നത്. ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാതെ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയമിക്കാനാണ് നീക്കം.കഴിഞ്ഞ എൽ ഡി എഫ് സർക്കാർ സൃഷ്ടിച്ച 60 തസ്തികകൾ റിപ്പോർട്ട് ചെയ്യാതെയാണ് അനധികൃത നിയമനത്തിന് നീക്കം നടത്തുന്നത്. നിയമനം ലഭിക്കാൻ തുകയടക്കം നിശ്ചയിച്ച് കോൺഗ്രസ് അനുകൂല സംഘടനകളുടെ ലേലം വിളിയും നടക്കുന്നതായാണ് വിവരം. അധികാരത്തിലെത്തി ഒരു മാസം തികയുമ്പോഴേക്കും വകുപ്പുകളിലേക്ക് ബന്ധുനിയമനവും അനധികൃത നിയമനവും നടത്തുകയാണ് യു ഡി എഫ് സർക്കാർ.Also read: സംസ്ഥാനത്തിന് ലഭിച്ചത് പിഎംശ്രീ യുമായി ബന്ധപ്പെട്ട തുകയല്ല; യു ഡി എഫ് ആടിനെ പട്ടിയാക്കുന്നു: വി ശിവൻകുട്ടിമന്ത്രി സണ്ണി ജോസഫിൻ്റെ അഡി പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവിനെ നിയമിച്ചിരുന്നു. വിഷയം ചർച്ചയായതിന് പിന്നാലെ മുഖം രക്ഷിക്കാനായി ഇദ്ദേഹത്തെ രാജിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോസഫ് വാഴക്കൻ്റെ മകൾക്കും സർക്കാർ നിയമനം നൽകിയിരുന്നു. അതിനിടെയാണ് ഇങ്ങനെയൊരു പുതിയ നീക്കവുമായി സർക്കാർ എത്തിയിരിക്കുന്നത്.The post മോട്ടോർ വാഹന വകുപ്പിൽ അനധികൃത നിയമനത്തിന് നീക്കം; ലേലം വിളിച്ച് ജോലി നേടാൻ കോൺഗ്രസ് അനുകൂല സംഘടനകൾ appeared first on Kairali News | Kairali News Live.