ഇൻഡ്യാ മുന്നണി യോഗത്തിൽ കോൺഗ്രസിൻ്റെ വ്യാജ പ്രചാരണം ശക്തമായി ഉന്നയിക്കുമെന്നും കോൺഗ്രസ് രാഷട്രീയ മര്യാദ പാലിക്കണമെന്നും ഡോ ജോൺബ്രിട്ടാസ് എം പി. കോൺഗ്രസിൻ്റെ പല നിലപാടുകളും ഇന്ത്യ സഖ്യത്തിൻ്റെ മുന്നോട്ട് പോക്കിന് വിഘാതം ഉണ്ടാക്കുന്നു.ഡി എം കെ, നിതീഷ് കുമാർ, ആം ആദ്മി പാർട്ടി ഇവരൊക്കെ മുന്നണി വിട്ടത് കോൺഗ്രസിൻ്റെ സങ്കുചിതമായ രാഷ്ട്രീയം കാരണം കൊണ്ടാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് വിശാലമായി, യുക്തി ഭദ്രമായി മുന്നണിയെ നയിക്കണം.Also read: ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ് ? രേവന്തിന്റെ ഹൈഡ്ര പരാമർശത്തിനെതിരെ പിണറായി വിജയൻകേരളത്തിൽ എത്രയോ വിമർശങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഞങ്ങൾക്ക് പരാതി ഇല്ലെന്നും, പക്ഷെ ഇൻഡ്യാ മുന്നണിയുടെ തലപ്പത്ത് ഇരിക്കുന്നവർ അങ്ങനെ പറയരുതെന്നും അദ്ദേഹം പറഞ്ഞു. യു പി എ സർക്കാരിന് കാലത്ത് പിന്തുണ നൽകിയത് പോലും ബിജെപിയെ അകറ്റി നിർത്താൻ വേണ്ടിയാണ്. എന്നിട്ട് ഒന്നും ആവശ്യപ്പെടാത്ത പാർട്ടി ആണ് സി പി ഐ എം എന്നും അദ്ദേഹം പറഞ്ഞു.The post കോൺഗ്രസ് രാഷട്രീയ മര്യാദ പാലിക്കണം; ഇൻഡ്യ മുന്നണി യോഗത്തിൽ കാര്യം ഉന്നയിക്കും: ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.