ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നെ എപ്പോഴാ ! സ്വർണവിലയിൽ വൻ ഇടിവ്

Wait 5 sec.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണ്ണവില. വൻ ഇടിവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 1,11,240 രൂപയാണ് ഇന്ന് പവന് രേഖപ്പെടുത്തിയത്. ഗ്രാമിന് 13,905 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടും ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ആണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.ഇന്നലെ  1,12,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ​ഗ്രാമിന്റെ  വിലയാവട്ടെ 14,000 രൂപയും.  പശ്ചിമേഷ്യൻ യുദ്ധം സ്വർണ വിലയേയും സാരമായി ബാധിക്കുന്നുവെന്നാണ് വിദ​ഗ്ധർ ഉൾപ്പെടെ പറയുന്നത്. 2026 ന്റെ തുടക്കത്തിൽ തന്നെ ഒരു ലക്ഷം രൂപയുടെ മുകളിലേക്കാണ് സ്വർണ വില കയറിയത്. പിന്നീടങ്ങോട്ട് മുകളിലേക്ക് ഉയരുന്നതല്ലാതെ വലിയ രീതിയിൽ സ്വർണ വില കുറയുന്ന സാഹചര്യമുണ്ടായിട്ടില്ല.ALSO READ; അടിച്ച് മോനേ…; സമൃദ്ധിയുടെ ഒരു കോടി നിങ്ങൾക്കോ ? ലോട്ടറി ഫലം പുറത്ത്കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേസമയം, തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസവുമാകുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ വിപണിയിലെ വിലവർധനവിന് തടയിടുന്നതിൽ പ്രധാന പങ്കുവഹിച്ചു.The post ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നെ എപ്പോഴാ ! സ്വർണവിലയിൽ വൻ ഇടിവ് appeared first on Kairali News | Kairali News Live.