തന്റെ വേഷപകർച്ചകളെല്ലാം അഴിച്ചുവച്ച് നിത്യതയിലേക്ക് മടങ്ങിയെങ്കിലും മലയാളികളെന്നും സലിം കുമാറിനെ ഓർമ്മിക്കും. സ്വതസിദ്ധമായ നർമ്മം കൊണ്ട് തന്റെ ചുറ്റുമുള്ളവരിലും മലയാള സിനിമയിലും മായാത്ത ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടു. മലയാളികളുടെ നിത്യ ജീവിതം സലിമുമാറിനെ ഓർക്കാതെ കടന്നു പോവില്ല. ട്രോളായും മീമായുമെല്ലാം ആ അതുല്യ കലാകാരൻ അങ്ങനെ നിറ‍ഞ്ഞു നിൽക്കും. എന്നാൽ, ഈ നിലയിലേക്ക് എത്താനാനുള്ളല സലിം കുമാറിന്റെ വഴികളത്ര എളുപ്പമായിരുന്നില്ല.സലിം കുമാറിന്റെ സിനിമാ ജീവിതത്തിൽ സ്വർണ്ണ ലിപികളാൽ എഴുതിയിട്ട കഥാപാത്രമാണ് തബല ഭാസ്കരൻ. ചിത്രത്തിന്റെ സംവിധായകനാ. കമലിതാ സലിം കുമാറിനെ ഓർമ്മിക്കുന്നു. സലിം കുമാറിനെ ആദ്യമായി കണ്ടത് സംവിധായകന്‍ കമല്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മഴയത്ത് നനഞ്ഞ് കുളിച്ച് തന്റെ വീട്ടിലേക്ക് കയറി വന്ന സലിമിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് കമല്‍.also read; ഒടുവിൽ തബല ഭാസ്കരനും മാഞ്ഞു; ‘ഗ്രാമഫോണി’ലെ ആ പാട്ട് കണ്ട് പേടിച്ചതിനെ കുറിച്ച് സലിം കുമാർ അന്ന് പറഞ്ഞത്കൊടുങ്ങല്ലൂർ വന്നാണ് സലിം പണ്ട് സിനിമകളൊക്കെ കാണുന്നത് ഒരിക്കൽ എന്റെ ഒരു സിനിമ കണ്ട ശേഷം മഴ നനഞ്ഞ് എന്റെ വീട്ടിലേക്ക് വന്നു. മിമിക്രി കലാകാരനാണ് സിനിമയിൽ ആഗ്രഹിക്കണമെന്ന് പറഞ്ഞു. പിന്നീട് മിക്ക സിനിമകൾ കണ്ട ശേഷവും ഇതു പോലെ ഒരു കൂടിക്കാഴ്ച ഉണ്ടാവുമായിരുന്നു. അങ്ങനെ ഉണ്ടായ അടുപ്പത്തിൽ നിന്നാണ് തബല ഭാസ്കരൻ ചെയ്യണമെന്ന പറയുന്നത്.കമലിന്റെ ഈ ആവശ്യത്തിൽ സലിം കുമാറിന്റെ പ്രതികരണം ആയിരുന്നു രസകരം. സലിം അന്ന് പേടിച്ച് മുങ്ങി. അത്ര സീരിയസായ കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് ആയിരുന്നു സലിം കുമാറിന്റെ പേടി. ഒഴി‍ഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും കമൽ പിടിച്ച പിടിയാലേ തബല ഭാസ്കരനാക്കി. എന്നാൽ, സലിം കുമാർ ആ വേഷം മനോഹരമാക്കി. അതോടെ ആണ് സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ ധൈര്യമായത്.The post ‘തബല ഭാസ്കരനാവാൻ വിളിച്ചപ്പോൾ ആദ്യം പേടിച്ച് മുങ്ങി, ആ കഥാപാത്രമാണ് സലിമിന് സീരിയസ് വേഷങ്ങൾ ചെയ്യാൻ ധൈര്യം നൽകിയത്’: കമൽ appeared first on Kairali News | Kairali News Live.