എല്ലാവരും വീട്ടമ്മമാർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ലഞ്ചിന് എന്ത് കൊടുക്കണം എന്ന സംശയം. എന്നാൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി കുറയാനും പാടില്ല. ഇങ്ങനെ കഷ്ടപ്പെടുന്ന വീട്ടമ്മമാർക്ക് ഈ സിമ്പിൾ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കാം. വെറും 10 മിനിറ്റിൽ സ്വാദിഷ്ടമായ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ.ചേരുവകൾവെളിച്ചെണ്ണ – 1 ടേബിൾസ്പൂൺസവാള – ഇടത്തരം 2 എണ്ണംചെറിയ ഉള്ളി – 3 അല്ലെങ്കിൽ 4 എണ്ണംഇഞ്ചി അരിഞ്ഞത് – 1 ചെറിയ കഷണംകറിവേപ്പില – അര കപ്പ്മുളകുപൊടി – 1 സ്പൂൺഉപ്പ് – ആവശ്യത്തിന്പുളി – നെല്ലിക്ക വലുപ്പത്തിന്ശർക്കര – 1½ ടീസ്പൂൺALSO READ :കരിമ്പ് ഇല്ലാതെ കരിമ്പ് ജ്യൂസ് ഉണ്ടാക്കിയാലോതയ്യാറാക്കുന്ന വിധംഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയും ചെറിയ ഉള്ളിയും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇഞ്ചിയും കറിവേപ്പിലയും ചേർക്കുക. കറിവേപ്പിലയുടെ പച്ചമണം മാറുന്നതിന് മുൻപ് മുളകുപൊടിയും ഉപ്പും ചേർത്ത് ഒരു മിനിറ്റ് വഴറ്റി സ്റ്റൗ ഓഫ് ചെയ്യുക. ഇതിലേക്ക് പുളിയും ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് തണുപ്പാൻ മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഒന്ന് മാത്രം കുറച്ച് ചെറുതായി ചതച്ചെടുക്കുക. അധികം അരക്കരുത്. ചോറിനൊപ്പം, ദോശ, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാൻ വളരെ രുചികരമാണ്.The post കഷ്ടപ്പെടേണ്ട ഇനി! എളുപ്പത്തിൽ ഉണ്ടാക്കാം ഈ രുചികരമായ ഉള്ളി ചമന്തി. appeared first on Kairali News | Kairali News Live.