കൊല്ലത്ത് കുപ്പിവെള്ളത്തില്‍ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍

Wait 5 sec.

കൊല്ലം|കൊല്ലത്ത് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തമിഴ്നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയത്. ഈ വെള്ളം കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില്‍ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.Content Highlights:A young man named Ranjith has been hospitalized after drinking contaminated bottled water in Kollam. The packaged water showing white residue and visible impurities was purchased from a shop in Kandachira. Authorities revealed that the defective product originated from a manufacturing unit in Tamil Nadu.