വയനാട് കോളിയാടി സ്‌കൂളില്‍ ഷിഗല്ല; കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം

Wait 5 sec.

സുല്‍ത്താന്‍ ബത്തേരി| വയനാട് സുല്‍ത്താന്‍ ബത്തേരി കോളിയാടി സ്‌കൂളിലെ കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തില്‍ കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ ചികിത്സ തേടാന്‍ നിര്‍ദേശം. സ്‌കൂളിലെ കുട്ടികളുടെ സഹോദരങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. സ്‌കൂളുകളിലെ കിണറുകള്‍ വീണ്ടും പരിശോധനയ്ക്കയക്കും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.രോഗലക്ഷണങ്ങളുമായി 60 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പനി,ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്‌കൂളിലെ 339 കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ 21 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണമാണ് പോസിറ്റീവ് ആയത്. ആരുടെയും നില ഗുരുതരമല്ല.Content Highlights:Shigella virus has been confirmed among students at a school in Sulthan Bathery, Wayanad. Around 60 children are currently hospitalised with symptoms like fever and diarrhoea. The health department has initiated well chlorination and strict monitoring, while the Health Minister visits today.