അന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ, ഇന്ന് പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ; മീഡിയാവണ്ണിന്‍റെ കിളിപാറുന്ന മലക്കംമറിച്ചൽ

Wait 5 sec.

എൽഡിഎഫ് സർക്കാരിനെതിരെ ഏറ്റവുമധികം നുണപ്രചാരണം നടത്തിയതും വർഗീയ അജണ്ടയോടെ വാർത്തകൾ ചമയ്ക്കുകയും ചെയ്ത മാധ്യമങ്ങളിൽ ഏറ്റവും മുൻനിരയിലായിരുന്നു ജമാഅത്തെ ഇസ്ലാമയിടുടെ മീഡിയാവൺ. ഇപ്പോൾ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോൺഗ്രസ് സർക്കാരിനെ പൊതിഞ്ഞുസംരക്ഷിക്കാനുള്ള ദൌത്യവും മീഡിയാവൺ ഏറ്റെടുത്തിരിക്കുകയാണ്. പരമ്പരാഗതമായി കോൺഗ്രസിന്‍റെ കുഴലൂത്തുകാരായ മനോരമയ്ക്ക് പോലും സാധിക്കാത്ത തരത്തിലാണ് മീഡിയാവണ്ണിന്‍റെ മലക്കംമറിച്ചിലുകളും ന്യായീകരണവും. പിഎം ശ്രീ ഉൾപ്പടെയുള്ള വിഷയങ്ങളിൽ നാം അത് കണ്ടതാണ്. ഇപ്പോഴിതാ, എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് പൊലീസിനുവേണ്ടി വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിനെക്കുറിച്ച് പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ ഭാഷ്യം ചമച്ചിരിക്കുകയാണ് മീഡിയാ വൺ.എൽഡിഎഫ് സർക്കാർ കാലത്ത് മീഡിയാവണ്ണിന് അത് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ ആയിരുന്നു. എന്നാൽ ഇന്ന് അത് പൊലീസിനുവേണ്ടി വാടകയ്ക്ക് എടുത്ത ഹെലികോപ്ടറായി മാറിയിരിക്കുന്നു. ഇത്രയും കാലം പ്രചരിപ്പിച്ച നുണപ്രചാരണം കോൺഗ്രസിനും യു.ഡി.എഫ് സർക്കാരിനും കവചമൊരുക്കാൻ മീഡായ വണ്ണിന് മാറ്റി പറയേണ്ടി വന്നിരിക്കുകയാണ്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്.എൽഡിഎഫ് സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുത്തപ്പോൾ മീഡിയാവൺ ഉൾപ്പടെയുള്ള വലതുപക്ഷമാധ്യമങ്ങൾ മുഖ്യമന്ത്രിയെ ചേർത്ത് എന്തോരം വാർത്തകളാണ് ചമച്ചുവിട്ടത്. യഥാർഥത്തിൽ സംസ്ഥാനത്തെ അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ഈ ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. അവയവദാനം ഉൾപ്പടെ നിരവധി കാര്യങ്ങൾക്ക് ഈ ഹെലികോപ്ടർ ഏറെ ഉപയോഗപ്രദവുമായിരുന്നു. എന്നാൽ അതെല്ലാം വിസ്മരിച്ചുകൊണ്ട്, ഹെലികോപ്ടറിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരെ കള്ളപ്രചാരണം നടത്തുകയാണ് മീഡിയാ വൺ ചെയ്തിരുന്നത്.ഹെലികോപ്ടറിന് അഞ്ച് മാസത്തെ വാടക നൽകാനായി നാലുകോടി രൂപ ധനവകുപ്പ് അനുവദിച്ചപ്പോൾ മീഡിയാവൺ നൽകിയ തലക്കെട്ട്, ‘മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി അനുവദിച്ച് ധനവകുപ്പ് എന്നായിരുന്നു’. 2024 ഡിസംബർ 24നാണ് മീഡായവൺ ഓൺലൈൻ പേജിൽ ഈ വാർത്ത മീഡിയാവൺ നൽകിയത്. അടിയന്തര ആവശ്യങ്ങൾക്കായി പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറാണെന്ന് ഔദ്യോഗികമായി ഉൾപ്പടെ വ്യക്തമാക്കിയെങ്കിലും മീഡിയാവണ്ണിനെ സംന്ധിച്ച് എൽഡിഎഫ് കാലത്ത് ഇത് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ മാത്രമായിരുന്നു.Also Read: ‘ഞാൻ നെഹ്‌റുവിയൻ ലെഫ്റ്റ്, വിമർശനങ്ങളെ ആസ്വദിക്കാനാകും’! ഇതേ മുഖ്യമന്ത്രിയെ വിമർശിച്ചതിന് 15 ദിവസത്തിൽ 10 പേർക്കെതിരെ നടപടി എന്നാൽ കാലംമാറി കഥമാറി. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി വടശേരി ദാമോദര മേനോൻ സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ഒരു മാസം പോലും തികയുന്നതിന് മുമ്പ് മീഡിയാവൺ സത്യം പറഞ്ഞു. കഴിഞ്ഞ ദിവസം നൽകിയ വാർത്തയിൽ ഇത് പൊലീസിന് വേണ്ടി വാടകയ്ക്ക് എടുത്ത ഹെകോപ്ടറായി മാറിയിരിക്കുന്നു. ഇടത് സർക്കാരിന്‍റെ കാലത്ത് പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി യുഡിഎഫ് സർക്കാരിന് കത്ത് നൽകിയെന്ന വാർത്തയിലാണ് മീഡിയാവണ്ണിന്‍റെ സ്വരംമാറ്റം. ഈ വാർത്തയുടെ മീഡിയാവണ്ണിന്റെ തലക്കെട്ട് ഇങ്ങനെ, ‘പൊലീസിനായി വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ച് ഡിജിപി’.പണ്ട് പറഞ്ഞതെല്ലാം വിഴങ്ങുകയും പറഞ്ഞ കള്ളങ്ങൾ തിരുത്തുകയും ചെയ്യുന്ന മീഡിയാവണ്ണിനെയും മറ്റ് വലതുപക്ഷ മാധ്യമങ്ങളെയും ഇനി കേരളം കാണാനിരിക്കുന്നതേയുള്ളു. സത്യം പറഞ്ഞിട്ടായാലും യുഡിഎഫ് സർക്കാരിനെയും കോൺഗ്രസിനെയും പൊതിഞ്ഞുപിടിക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് മീഡിയാവണ്ണും കൂട്ടരും.The post അന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ, ഇന്ന് പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ; മീഡിയാവണ്ണിന്‍റെ കിളിപാറുന്ന മലക്കംമറിച്ചൽ appeared first on Kairali News | Kairali News Live.