സൗദിയിൽ കരാർ കാലാവധി കഴിയുന്നതിന് മുൻപ് ജോലി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? നഷ്ടപരിഹാരം ലഭിക്കുമോ? വിശദമായി അറിയാം

Wait 5 sec.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കിടയിൽ പലപ്പോഴും ഉണ്ടാകുന്ന വലിയൊരു ആശങ്കയാണ് കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ എന്ത് ചെയ്യും എന്നത്.വ്യക്തമായ കാരണങ്ങളില്ലാതെ, കരാർ കാലാവധി തീരുന്നതിന് മുൻപ് ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ തൊഴിലുടമയ്ക്ക് നിയമപരമായി അവകാശമുണ്ടോ? അങ്ങനെയുണ്ടായാൽ തൊഴിലാളിക്ക് എന്തെല്ലാം ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ലഭിക്കും? സൗദി തൊഴിൽ നിയമം അനുസരിച്ചുള്ള കൃത്യമായ വിവരങ്ങൾ താഴെ വിശദീകരിക്കുന്നു.സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 55 അനുസരിച്ച്, പ്രവാസി തൊഴിലാളികളുടെ കരാറുകൾ കൃത്യമായ കാലാവധിയുള്ളവയാണ്. നിയമപരമായോ കരാർ വ്യവസ്ഥകൾ പ്രകാരമോ ഉള്ള കൃത്യമായ കാരണങ്ങളില്ലാതെ കാലാവധി തീരുന്നതിന് മുൻപ് ഒരു തൊഴിലാളിയെ പിരിച്ചുവിടാൻ കമ്പനിക്ക് അവകാശമില്ല. അങ്ങനെ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും.ആർട്ടിക്കിൾ 77 പ്രകാരം, ന്യായമായ കാരണമില്ലാതെ കരാർ അവസാനിപ്പിക്കപ്പെട്ടാൽ, നിശ്ചിത കാലത്തേക്കുള്ള കരാർ ആണെങ്കിൽ ബാക്കിയുള്ള കാലത്തെ മുഴുവൻ ശമ്പളവും നഷ്ടപരിഹാരമായി ലഭിക്കണം. ഇത് എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾക്ക് ക്ക് പുറമേ ലഭിക്കുന്ന ഒരു അധിക അവകാശമാണ്.ആർട്ടിക്കിൾ 80 പ്രകാരം, ജോലിക്കാരൻ ഗുരുതരമായ അച്ചടക്ക ലംഘനം, തട്ടിപ്പ്, ആക്രമണം, ജോലിയിൽ കള്ളം, ഇങ്ങനെ ചില കൃത്യമായ കുറ്റങ്ങൾ ചെയ്‌തെങ്കിൽ ന്യായമായ കാരണം ഉണ്ടെന്ന് കരുതി നഷ്ടപരിഹാരം നൽകാതെ പിരിച്ചുവിടാം. പക്ഷേ, “ജോലി ശരിക്ക് ചെയ്തില്ല”, “ഞങ്ങൾക്ക് ആവശ്യമില്ല” എന്ന് പറഞ്ഞ് കമ്പനി ഒഴിവാക്കാൻ ശ്രമിച്ചാൽ അത് അന്യായ പിരിച്ചുവിടൽ ആണ്.2025-ലെ ഭേദഗതി പ്രകാരം പ്രൊബേഷൻ കാലാവധി പരമാവധി 180 ദിവസം വരെ ആക്കിയിട്ടുണ്ട്. ഈ കാലയളവിൽ ഏതൊരു കക്ഷിക്കും ജോലിക്കാരനോ, തൊഴിലുടമക്കോ നോട്ടീസ് ഇല്ലാതെ, നഷ്ടപരിഹാരം നൽകാതെ, എൻഡ് ഓഫ് സർവീസ് അനുകൂല്യം ഇല്ലാതെ കരാർ അവസാനിപ്പിക്കാം.2025-ലെ ഭേദഗതി പ്രകാരം, കാലാവധി നിശ്ചയിക്കാത്ത കരാറുകളിൽ, തൊഴിലുടമ ജോലി നഷ്ടപ്പെടുത്തുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 60 ദിവസം മുൻപ് രേഖാമൂലം അറിയിക്കണം. നോട്ടീസ് നൽകാതെ ഒഴിവാക്കിയാൽ ആ കാലത്തെ ശമ്പളവും നൽകണം. നോട്ടീസ് കാലാവധി പാലിക്കാത്ത കക്ഷി, ആ കാലത്തിന്റെ ശമ്പളം തത്തുല്യ തുകയായി നൽകേണ്ടി വരും.ഇതിന് പുറമെ നിങ്ങൾ ജോലി ചെയ്ത കാലയളവിലേക്കുള്ള സർവീസ് ആനുകൂല്യം നിയമപ്രകാരം ലഭിക്കും. ആദ്യത്തെ 5 വർഷത്തേക്ക് പകുതി മാസത്തെ ശമ്പളവും, അതിനുശേഷമുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളവും എന്ന നിരക്കിലാണ് ഇത് കണക്കാക്കുക.2025 തൊഴിൽ നിയമ ഭേദഗതി പ്രകാരം, കാലാവധി നിശ്ചയിക്കാത്ത കരാറുകൾ, അത് ജോലി ആരംഭ തീയതി മുതൽ ഒരു വർഷ കരാർ ആയി കണക്കാക്കുകയും, ഓരോ വർഷവും ഓട്ടോമാറ്റിക് ആയി പുതുക്കുകയും ചെയ്യും.The post സൗദിയിൽ കരാർ കാലാവധി കഴിയുന്നതിന് മുൻപ് ജോലി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? നഷ്ടപരിഹാരം ലഭിക്കുമോ? വിശദമായി അറിയാം appeared first on Arabian Malayali.