തൃശൂര്‍ വില്ലടത്ത് മിന്നല്‍ ചുഴലി, മരങ്ങള്‍ കടപുഴകി വീണു; മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകര്‍ന്നു

Wait 5 sec.

തൃശൂര്‍| തൃശൂര്‍ വില്ലടത്ത് മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെയാണ് മിന്നല്‍ ചുഴലിയുണ്ടായത്. വില്‍വട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. അതിശക്തമായ കാറ്റില്‍ പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ പാര്‍ക്കിങ്ങില്‍ തേക്കുമരങ്ങള്‍ കടപുഴകി വീണു.മരം വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകര്‍ന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. മരങ്ങള്‍ റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം പ്രദേശത്തെ ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലാക്കി.Content Highlights:A sudden mini tornado caused widespread destruction in Villadom, Thrissur this morning. Powerful winds uprooted massive teak trees that crushed three autorickshaws and a car. Fire force officials and local residents cleared the blocked roads to restore normal traffic flow.