ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് മെൽബൺ നിവാസിയായ ചെത്തിക്കാട് ഉമ്മൻ തോമസിന് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ’ പുരസ്കാരം. 2026-ലെ രാജാവിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ച പുരസ്കാര പട്ടികയിലാണ് ചെത്തിക്കാട് ഉമ്മൻ തോമസ് ഇടംപിടിച്ചത്. 50 വർഷത്തിലേറെയായി ഓസ്ട്രേലിയയിലെ കുടിയേറ്റ സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തിവരുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.1969-ലാണ് ഉമ്മൻ തോമസ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. അവിടെ എത്തിയതുമുതൽ സന്നദ്ധപ്രവർത്തന മേഖലയിൽ അദ്ദേഹം സജീവമായി. പുതിയതായി എത്തുന്ന കുടിയേറ്റക്കാരെ സഹായിക്കാനും, പ്രവാസികളെ ഒരുമിപ്പിച്ച് നിർത്താനും അദ്ദേഹം നിർണായക ഇടപെടൽ നടത്തി. 1976-ൽ ‘മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ’യ്ക്ക് രൂപം നൽകുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഈ കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. കൂടാതെ, ഓസ്‌ട്രേലിയ ഇന്ത്യ സൊസൈറ്റി ഓഫ് വിക്ടോറിയയുടെ (AISV) നേതൃസ്ഥാനത്തും അദ്ദേഹം പ്രവർത്തിച്ചു.Also Read- കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന ട്രംപിന്റെ ഏലിയൻ വെബ്സൈറ്റ്; പിന്നിലെ രഹസ്യങ്ങൾ ഇവയാണ്വിക്ടോറിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച അദ്ദേഹം, വിക്ടോറിയയിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ശൃംഖലയ്ക്ക് തുടക്കം കുറിക്കുന്നതിലും വലിയ പങ്കുവഹിച്ചു. സാംസ്കാരിക, ജീവകാരുണ്യ, മതപരമായ കൂട്ടായ്മകൾ കെട്ടിപ്പടുക്കുന്നതിലൂടെ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹിക ക്ഷേമം ഉറപ്പാക്കാൻ അദ്ദേഹം സ്വന്തം ജീവിതം തന്നെ മാറ്റിവെച്ചു. ഓസ്ട്രേലിയൻ സമൂഹത്തിന് വിവിധ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഇത്തവണ ഉമ്മൻ തോമസിനെ കൂടാതെ ഇന്ത്യൻ വംശജരായ മറ്റ് ഒൻപത് പേർക്കും കിംഗ്സ് ബർത്ത്ഡേ ഓണേഴ്സ് പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്.ഓസ്ട്രേലിയ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായാണ് ഈ പുരസ്കാരങ്ങളെ കണക്കാക്കുന്നത്. ചരിത്രപരമായ ഈ നേട്ടത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു.The post ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ; ചെത്തിക്കാട് ഉമ്മൻ തോമസിന് ‘ഓർഡർ ഓഫ് ഓസ്ട്രേലിയ’ പുരസ്കാരം appeared first on Kairali News | Kairali News Live.