തിരുവനന്തപുരം| സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചത്.ബന്ധപ്പെടേണ്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക ശിപാര്‍ശ കത്ത് ഇല്ലാതെ, സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയിട്ടുള്ള അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോണ്‍മെന്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നും ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം.മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്.എന്നാല്‍ ഈ ഔദ്യോഗിക കാര്‍ഡുമായി എത്തുന്നവരെയും സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റില്‍ തടയുകയാണ്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കില്‍ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോണ്‍ കോള്‍ വഴിയോ മാത്രമേ ഈ സമയത്തും ആളുകള്‍ക്ക് അകത്ത് കടക്കാന്‍ സാധിക്കൂ.പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മാധ്യമങ്ങളെയും തടയുന്നത്. സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റായ നോര്‍ത്ത് ഗേറ്റ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്.Content Highlights:Media entry has been strictly restricted across all blocks at the Kerala Secretariat. Security personnel are blocking even accredited journalists without a special recommendation letter from the departments. The main North Gate has been completely closed using barricades to control access.