ഒരു ഐഫോണിൽ ഇനി രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ; പുതിയ ഫീച്ചർ പുറത്തിറക്കി വാട്സ്ആപ്പ്

Wait 5 sec.

ഐഫോൺ ഉപയോക്താക്കൾ കാത്തിരുന്ന മൾട്ടി-അക്കൗണ്ട് ഫീച്ചർ പുറത്തിറക്കി വാട്സ്ആപ്പ്. ഇനി ഒരൊറ്റ ഐഫോണിൽ തന്നെ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. വ്യക്തിപരവും ജോലിസംബന്ധമായതുമായ ആവശ്യങ്ങൾക്കായി രണ്ട് ഫോൺ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും. ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള വാട്സ്ആപ്പ് പതിപ്പായ 26.22.76 എന്നതിലൂടെയാണ് ഈ ഫീച്ചർ എത്തുന്നത്.ALSO READ :സൈബർ തട്ടിപ്പുകൾ തടയാൻ വിഐയും മെറ്റയും ചേർന്ന ഇതാ പുതിയ ഒരു സാങ്കേതിക വിദ്യ ഒരുക്കുന്നുസാവധാനത്തിലാണ് അപ്ഡേഷൻ വരുന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭിക്കണമെന്നില്ല. അതായത് രണ്ട് അക്കൗണ്ടുകളും ഒരേ ആപ്പിൽ തന്നെ ചേർക്കാം. ഓരോ അക്കൗണ്ടിനും സ്വന്തം ചാറ്റുകൾ, നോട്ടിഫിക്കേഷനുകൾ, സ്വകാര്യതാ ക്രമീകരണങ്ങൾ എന്നിവ ഉണ്ട്. അതിനാൽ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങൾ വേർതിരിച്ച് അറിയാൻ കഴിയുന്നു. വളരെ എളുപ്പത്തിൽ രണ്ടാമത്തെ അക്കൗണ്ട് ചേർക്കാവുന്നതാണ്. വാട്സ്ആപ്പിലെ അക്കൗണ്ട് മാനേജ്മെന്റിൽ പോയി പുതിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ നിലവിലുള്ള അക്കൗണ്ട് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ലിങ്ക് ചെയ്യാൻ കഴിയും. എപ്പോഴും ലോഗിനു ലോഗ് ഔട്ട് ചെയ്യേണ്ട ആവശ്യമില്ല. ഐഫോൺ ഉപയോക്താക്കൾക്ക് ഒരേസമയം ഈ ഫീച്ചർ കിട്ടണമെന്നില്ല, കാരണം ഘട്ടംഘട്ടമായിട്ടാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. അതിനാൽ ഫീച്ചർ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിൽ ആപ്പ് സ്റ്റോറിൽ പോയി അപ്ഡേറ്റ് പരിശോധിക്കുക.The post ഒരു ഐഫോണിൽ ഇനി രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ; പുതിയ ഫീച്ചർ പുറത്തിറക്കി വാട്സ്ആപ്പ് appeared first on Kairali News | Kairali News Live.