മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചെസ് ചാമ്പ്യൻഷിനുള്ള രജിസ്ട്രേഷന് മികച്ച പ്രതികരണം. അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച് ജൂൺ 12-ന് സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിലാണ് ചെസ് ചാമ്പ്യൻഷിപ്പ് – രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ബഹ്റൈനിലുടനീളം വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്ന ഈ ടൂർണമെന്റിന്റെ ഓപ്പൺ വിഭാഗത്തിൽ ഇതിനോടകം ഏകദേശം 150 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ചാമ്പ്യന് 100 യു.എസ് ഡോളർ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 50 യു.എസ് ഡോളറും, മൂന്നാം സ്ഥാനത്തിന് 25 യു.എസ്. ഡോളറും ലഭിക്കും. ഇന്റർ-സ്കൂൾ വിഭാഗത്തിൽ എട്ട് സ്കൂളുകൾ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. കൂടുതൽ ചെസ് പ്രേമികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഇതിലൂടെ അവസരം ലഭിക്കും. സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, കൺവീനർ ഫൈസൽ മടപ്പള്ളി, കോ-ഓർഡിനേറ്റർ ഷംഷാദ് എന്നിവരാണ് മത്സരത്തിന്റെ സംഘാടനം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ആദ്യ പതിപ്പ് രാജ്യത്തെ ഏറ്റവും കൂടുതൽ പങ്കാളിത്തം രേഖപ്പെടുത്തിയ ചെസ് മത്സരങ്ങളിലൊന്നായിരുന്നു.അതിന്റെ വിജയത്തെ തുടർന്നാണ് ഈ വർഷത്തെ മത്സരം കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ ബഹ്റൈനിലെ എല്ലാ ചെസ് പ്രേമികൾക്കും പങ്കെടുക്കാം. ഓപ്പൺ വിഭാഗത്തിന് മൂന്ന് ദിനാർ പ്രവേശന ഫീസ് ബാധകമാണ്. ഇന്റർ-സ്കൂൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഫീസ് ഇല്ല. അണ്ടർ-14 വിഭാഗത്തിൽ ഓരോ സ്കൂളിനും ഒരു ടീം രജിസ്റ്റർ ചെയ്യാം. ഓരോ ടീമിലും നാല് കളിക്കാർ ഉണ്ടായിരിക്കണം. അതിൽ കുറഞ്ഞത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.എല്ലാ മത്സരങ്ങളും ഫിഡെ നിയമാവലി അനുസരിച്ചായിരിക്കും നടക്കുക. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ചാമ്പ്യൻഷിനുള്ള പിന്തുണക്ക് നന്ദി അറിയിച്ചു. ഓപ്പൺ വിഭാഗത്തിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരെ ബന്ധപ്പെടാം.അർജുൻ കക്കാടത്ത് (ചീഫ് ആർബിറ്റർ): 3319 0004, ഫൈസൽ മടപ്പള്ളി (കൺവീനർ): 3339 4919, ഷംഷാദ് (കോ-ഓർഡിനേറ്റർ): 3929 1585The post ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പ് രജിസ്ട്രേഷന് മികച്ച പ്രതികരണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.