ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവം; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ

Wait 5 sec.

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവത്തിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. കേസുമായി ബന്ധപ്പെട്ട് പ്രശോഭ് റിമാൻഡിൽ കഴിയുകയാണ്. പാലക്കാട് നഗരത്തിൽ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന നിലയിലാണ്.ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡുകൾ. ജയിലിൽ ആയതിനാൽ കൗൺസിൽ യോഗങ്ങളിൽ നിന്ന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മുൻസിപ്പാലിറ്റി കൗൺസിലിന് പ്രശോഭ് കത്തയച്ചിരുന്നു.also read:കേരളത്തിൽ ഷിഗെല്ല പ്രതിരോധം പാളുന്നു, കണക്കുകളിൽ വ്യക്തതയില്ലാതെ യുഡിഎഫ് സർക്കാർപൊലീസ് കേസ് രജിസ്ററർ ചെയ്തതിനുപിന്നാലെ പ്രശോഭ് രണ്ട് മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്നു. ബലാത്സംഗം, എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രശോഭിനെതിരെ ചുമത്തിയിരിക്കുന്നത്.The post ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവം; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ appeared first on Kairali News | Kairali News Live.