30ആം ദിവസം 330 കോടി കളക്ഷൻ...Uff, വല്ലാത്തൊരു ഫാൻസി നമ്പർ🙏 അർഹിച്ചതിനെക്കാൾ വലിയ വിജയം നേടിയ സിനിമയാണ് ദൃശ്യം ത്രീ... ഒരു തരക്കേടില്ലാത്ത സിനിമയ്ക്കപ്പുറം യാതൊരുവിധത്തിലുള്ള മയിൽസ്റ്റോണുകളും അർഹിക്കാത്ത ഒരു സിനിമയായിട്ട് കൂടി ആ സീരീസിനോടുള്ള പ്രേക്ഷകരുടെ താൽപര്യം കാരണം പ്രേക്ഷകർ കയറി ഒരു വിജയത്തിൽ എത്തിച്ചു... അങ്ങനെ ഒരു സിനിമയ്ക്ക് ആശിർവാദിന്റെ സ്ഥിരം കലക്ഷൻ പെരുപ്പിക്കൽ പരിപാടി തന്നെ ഓവറാണ്, അവിടേക്കാണ് ഇൻഡസ്ട്രി ഹിറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. 🤡ദയനീയം എന്നല്ലാതെ എന്തു പറയാൻ. സമ്മിശ്ര അഭിപ്രായങ്ങൾ നേടിയ, എന്നാൽ ആ അഭിപ്രായങ്ങളെ പൂർണമായും അവഗണിച്ചു പ്രേക്ഷകർ കയറി വിജയമാക്കിയ ആശിർവാദിന്റെ അവസാനം മൂന്ന് സിനിമകളും അവരുടെ ബാനറിനെ വരും കാലങ്ങളിൽ നന്നായി ബാധിക്കും.... കാരണം, മോഹൻലാലിലെ താരത്തിനെ പരമാവധി വിൽക്കാൻ ശ്രമിക്കുന്നു എന്നത് ഒഴിച്ചാൽ ആശിർവാദ് എന്ന ബാനറിന്റെ പടങ്ങളുടെ ക്വാളിറ്റി പടംവലം പോലെ താഴോട്ടാണ്...📉 കൈ വിട്ടുപോയ ഇൻഡസ്ട്രി ഹിറ്റ് പട്ടം, ഈ ടീമിനെ വല്ലാതെ ഫ്രസ്ട്രേറ്റഡ് ആക്കുന്നുണ്ട് എന്ന് തോന്നുന്നു🤏