നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിൽ; കരമനയാറിൽ യെല്ലോ അലേർട്ട്

Wait 5 sec.

നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിൽ എത്തി. നിലവിൽ ഓറഞ്ച് അലേർട്ട് ലെവലിൽ ആണ് ജല നിരപ്പുള്ളത്. അണക്കെട്ടിലെ പരമാവധി ജല നിരപ്പ് 89.54 മീറ്റർ ആണ്. 83.85 മീറ്റർ വരെ ഇപ്പോൾ ഡാമിലെ ജലനിരപ്പ് എത്തിയിട്ടുണ്ട്.നെയ്യാർ ഡാമിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി വന്നാൽ അടിയന്തരമായി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരും.കരമനയാറിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ജലനിരപ്പിനെ തുടർന്നാണ് കരമനയാറിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. സമീപത്തുള്ള പ്രദേശവാസികൾക്ക് കർശന ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ALSO READ: വണ്ടാനം മെഡിക്കൽ കോളേജിൽ ​ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; പല്ലുവേദനയുമായി എത്തിയ യുവാവിന് ഇൻജക്ഷൻ നൽകിയതോടെ കടുത്ത ശാരീരിക അസ്വസ്ഥതകൾഅതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മ‍ഴ തുടരുകയാണ്. ഇടവേളകളോട് കൂടിയതോ തുടർച്ചയായി ഉള്ളതോ ആയ ഇടത്തരവും ശക്തവുമായ മഴ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മധ്യ തെക്കൻ കേരളത്തിലെ ജില്ലകളിൽ ആണ് താരതമ്യേന കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.The post നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിൽ; കരമനയാറിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.