കല്ലാച്ചിയെന്ന നോവലുമായി ബന്ധപ്പെട്ടുയരുന്ന ച‍ർച്ചകൾക്ക് മറുപടിയുമായി എഴുത്തുകാരി കെ ആ‍ർ മീര. എത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരുമെന്നും പുതിയ ലോകത്ത് കാലിടറാതെ പിടിച്ചുനിൽക്കണമെന്നും അവ‍ർ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസർ കെ സുധാകരൻ സാംസ്കാരിക പുരസ്കാര സമർപ്പണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ ആർ മീര.കെ ആ‍ർ മീരയുടെ വാക്കുകൾഎല്ലാക്കാലത്തും എയറിൽ നിന്നാണ് എഴുതിയത്.ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും. എത്ര പ്രശങ്ങൾ ഉണ്ടായാലും എഴുത്ത് തുടരും.പുതിയ ലോകത്ത് കാലിടറാതെ പിടിച്ചുനിൽക്കണം. കലാച്ചി എന്ന നോവലാണ് അവസാനമായി ഞാൻ എഴുതിയത്.വളരെ ധൈര്യത്തോടെ വായനക്കാർക്ക് മുന്നിലേക്ക് സമർപ്പിച്ച നോവലാണിത്.എന്താണ് ജനാധിപത്യമെന്നും എന്താണ് മതേതരത്വമെന്നും നമ്മൾ തിരിച്ചറിയുമ്പോൾ ചിലപ്പോൾ നമ്മൾ പശ്ചാത്തപിക്കേണ്ടിവരും.also read:കാഞ്ഞങ്ങാട് ക്രിസ്ത്യൻ പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്ശബ്ദമുയർത്താൻ ശ്രമിച്ച സ്ത്രീകളെ എങ്ങനെയാണ് നിശബ്ദരാക്കിയത് എന്ന് നമ്മൾ കണ്ടതാണ്. എന്റെ ഓരോ പുസ്തകവും വ്യത്യസ്തമാണ്. നമുക്ക് ഇഷ്ടപ്പെടുന്നത് മാത്രമേ നമ്മൾ സ്വീകരിക്കു എന്നതാണ് മാധ്യമ ധർമ്മം.ശബ്ദമുയർത്താൻ ശ്രമിച്ച സ്ത്രീകളെ എങ്ങനെയാണ് നിശബ്ദമാക്കുന്നത് എന്ന് നമ്മൾ കണ്ടു. അനുകരണവിവാദങ്ങളിൽ പുരുഷന്മാരുടെ പേര് കേട്ടിട്ടില്ല.ഇതുവരെ എവിടെയും ‘എം ടി യടി’, ‘പുനത്തിലടി’ എന്നൊന്നും കേട്ടിട്ടില്ല. പക്ഷെ നമ്മൾ ‘ദീപയടി’ എന്ന പ്രയോഗം കേട്ടു.ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിപ്പിച്ചു. ചതിക്കപ്പെട്ടയാൾ ശിക്ഷിക്കപ്പെടുന്നു. ചതിച്ചയാളോട് ചോദ്യമില്ല. ജീവിതകാലം മുഴുവൻ ബാഡ്ജ് കുത്തി കൊടുത്തു. ‘ദീപയടി’ യെ ‘മീരയടി’ എന്ന് മാറ്റിയാൽ സന്തോഷത്തോടെ സ്വീകരിക്കും. എന്റെ ഓരോ പുസ്തകങ്ങളെയും താരതമ്യം ചെയ്തു നോക്കാം. ഓരോന്നും വ്യത്യസ്തമാക്കാൻ ഞാൻ എടുത്ത പരിശ്രമം എന്താണെന്ന് അപ്പോൾ മനസ്സിലാകും. നമുക്ക് ഇഷ്ടപ്പെട്ടത് മാത്രമേ സ്വീകരിക്കൂ എന്നുള്ളതാണ് മാധ്യമ രീതി .എന്റെ വാക്കുകളും പുസ്തകങ്ങളും എനിക്ക് വേണ്ടി സംസാരിക്കും.എന്റേതായ ഒരു വേദനയെ പറ്റി സ്വാർത്ഥയാകാൻ എനിക്കാവില്ല. ഇനി വരുന്ന എഴുത്തുകാരികളെ വെറുതെ വിടൂ.എഴുത്തുകാരോട് കുറച്ച് കൂടി അനുകമ്പ ഉള്ളവരാകൂ.ഇനി ഒരു 20 പുസ്തകം കൂടി എഴുതണമെന്ന് ഉണ്ട്.The post ‘ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും’; പുതിയ ലോകത്ത് കാലിടറാതെ പിടിച്ചുനിൽക്കണമെന്ന് കെ ആർ മീര appeared first on Kairali News | Kairali News Live.