കാഞ്ഞങ്ങാട് യുബിഎംസി സ്കൂളിനോട് ചേർന്നുള്ള സിഎസ് ഐ ക്രൈസ്റ്റ് ചർച്ചിൻ്റെ മതിൽ തക‍ർന്നുവീണു. പുതിയ കോട്ട സിഎസ്ഐ പള്ളിയുടെ നിർമാണത്തിലിരുന്ന ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപത്തെ റോഡിലേക്കാണ് മതിൽ ഇടിഞ്ഞു വീണതെങ്കിലും വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്ത് നിരവധി വീടുകളുമുണ്ട്. എന്നാൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നാണ് വിവരം.അതേസമയം, സംസ്ഥാനത്ത് കർശനമായ മഴ മുന്നറിയിപ്പാണുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ജില്ലയിൽ മതപഠനക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.also read:മഴ തിമി‍ർത്ത് പെയ്യും, നാളെ കണ്ണൂ‍ർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധികാസ‍ർഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.The post കാഞ്ഞങ്ങാട് ക്രിസ്ത്യൻ പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് appeared first on Kairali News | Kairali News Live.