പ്രതിപക്ഷനേതാവ് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ സഖ്യ നേതൃയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.ALSO READ:‘മേയറുടെ വാർത്താസമ്മേളനം അപഹാസ്യം’; ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്ന് അഡ്വ. എസ്.പി. ദീപക്തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്നും തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു പക്ഷേ അത് അംഗീകരിക്കാൻ അവർ തയ്യാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.The post ‘പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ്’; രാഹുൽഗാന്ധിയുടെ പ്രസംഗം പുറത്ത് appeared first on Kairali News | Kairali News Live.