താളം തെറ്റി മെറ്റ ആപ്പുകൾ? ആശങ്കയോടെ ഉപയോക്താക്കൾ

Wait 5 sec.

ആ​ഗോളതലത്തിൽ മെറ്റ ആപ്ലിക്കേഷനുകളുടെ പ്രവ‍ർത്തനങ്ങളിൽ തടസം നേരിട്ടതായി റിപ്പോർട്ട്. മെറ്റയുടെ പ്രധാന ആപ്ലിക്കേഷനായ ഫേസ്ബുക്കിലാണ് പ്രധാന തടസം നേരിടുന്നത്. ഇന്ന് ഉച്ചയോടെയാണ് സെ‍ർവറുകൾ ഡൗണായത്. ആയിരക്കണക്കിന് ഉപയോക്താക്കളാണ് ആശങ്കകളുയ‍ർത്തിയത്. ഇന്ന് രാത്രി 7.26 ഓടെ തകരാറുകൾ പരിഹരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഡൗൺഡിറ്റക്ടറിൽ 1126 ഉപയോക്താക്കളാണ് പരാതി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.The post താളം തെറ്റി മെറ്റ ആപ്പുകൾ? ആശങ്കയോടെ ഉപയോക്താക്കൾ appeared first on Kairali News | Kairali News Live.