വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായി സു​ഗതൻ രാജിവയ്ക്കണമെന്ന് ഡിവൈഎഫഐ

Wait 5 sec.

കൊടും ക്രിമിനലും വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായി ജയിലിൽ അടയ്ക്കപ്പെട്ട ബിജെപി നേതാവ് സുഗതൻ ഉടൻ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ . നിരവധി വധശ്രമ കേസുകൾ, വീടുകയറി ആക്രമണം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകളെ അപമാനിക്കൽ, ആയുധം കൊണ്ടു മാരകമായി പരുക്കേല്‍പ്പിക്കല്‍, തുടങ്ങി കേസുകളിലെ പ്രതിയാണ്. കൂടാതെ വട്ടിയൂര്‍ക്കാവ് നെടുമങ്ങാട് സ്റ്റേഷനിലുകളിൽ ഉൾപ്പെടെ കേസുകളിൽ പ്രതിയുമാണ് ഇയാൾ. നാടിൻ്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന കുറ്റവാളിയായി മൂന്നു തവണ ഇയൾക്ക് കാപ്പ ചുമത്തിയതാണ്. 2025ല്‍ കാപ്പ കേസില്‍ പ്രതിയായതിനു ശേഷവും നിരവധി ക്രിമിനൽ പ്രവൃത്തികളിൽ ഇയാൾ ഏർപ്പെട്ടു.കാപ്പ കാലാവധി പീന്നിട്ട് ആറു മാസത്തിനിടയിൽ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുകയും വീണ്ടും കാപ്പ ചുമത്തുകയും ചെയ്തു. റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ, സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് നേതൃത്വം നൽകുക. ഗുണ്ടാ പ്രവർത്തനങ്ങളിൽ എർപ്പെടുകയും ശേഷം ബിജെപി നേതൃത്വത്തിൽ എത്തുകയും ചെയ്യതു. കൗൺസിലറായ ശേഷവും വധശ്രമ കേസിൽ പ്രതിയായിരുന്നു. മാർച്ച് 22 ന് കടയിൽമുടമ്പ് ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെ വെള്ളെക്കടവിൽവച്ച് പുളിയറക്കോണം കുളുമലയിലെ പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ഗുണ്ടാസംഘത്തിൻ്റെ സംരക്ഷണയിലാണ് ഇയാൾ കഴിയുന്നത്. പിടിക്കപ്പെട്ടതിന് പിന്നാലെ പൊലീസിനെയും അക്രമിച്ചു.ALSO RAED:‘മേയറുടെ വാർത്താസമ്മേളനം അപഹാസ്യം’; ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്ന് അഡ്വ. എസ്.പി. ദീപക്ക്രിമിനലുകളും ബിജെപി പ്രവർത്തകരും ചേർന്ന് വൻ സംഘർഷമായിരുന്നു ആസൂത്രണം ചെയ്തത്. നിയമ വ്യവസ്ഥയെയും സമാധാനാന്തരീക്ഷത്തെയും വെല്ലുവിളിക്കുകയാണ് സുഗതനും കൂട്ടാളികളും. ജനങ്ങളുടെ ജീവനും സ്വത്തിനും അപായം വരുത്തുന്ന ഒരു ക്രിമിനലിനെയാണ് മേയർ വി വി രാജേഷ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്. വി വി രാജേഷ് മേയർ പദവിയിൽ തുടരാൻ യോഗ്യനല്ലയെന്നും. തിരുവനന്തപുരത്തെ ബിജെപി ആർഎസ്എസ്എസ് നേതൃത്വം ഒന്നടങ്കം ഒരു കൊടും ക്രിമിനലിന് പിന്തുണ നൽകുന്നത് നഗരവാസികൾ തിരിച്ചറിയണം. തലസ്ഥാന നഗരത്തെ ക്രിമിനലുകളുടെ താവളമാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ പദ്ധതിയ്ക്കെതിരെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി പറഞ്ഞു.The post വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായി സു​ഗതൻ രാജിവയ്ക്കണമെന്ന് ഡിവൈഎഫഐ appeared first on Kairali News | Kairali News Live.