കടമ്പഴിപ്പുറം| മുണ്ടൂര്‍- തൂത സംസ്ഥാനപാതയില്‍ അഴിയന്നൂര്‍ പതിനാറാം മൈലില്‍ മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. പുലര്‍ച്ചെയുണ്ടായ അപകത്തില്‍ മൂന്ന് ലോറികളും തകര്‍ന്നു. അപകടത്തില്‍പ്പെട്ട ലോറിയിലെ സാധനങ്ങള്‍ മാറ്റിക്കയറ്റുന്നതിനിടെ നിയന്ത്രണംവിട്ട മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു.പതിനാറാം മൈലിനും അഴിയന്നൂരിനും ഇടയില്‍ ആദ്യം ഒരു ലോറി അപകടത്തില്‍പ്പെട്ടിരുന്നു. ഇതിലെ സാധനങ്ങള്‍ മറ്റ് വണ്ടികളിലേക്ക് മാറ്റി കയറ്റുന്നതിനിടെയാണ് മൂന്നാമത്തെ ലോറി അതിവേഗത്തില്‍ ഇടിച്ചുകയറിയത്.ഇടിയുടെ ആഘാതത്തില്‍ മൂന്ന് ലോറികള്‍ക്കും കനത്ത കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.Content Highlights:Three lorries were heavily damaged in an accident at Azhiyannur on the Mundur-Thootha state highway. A speeding lorry rammed into two stationary trucks that were transferring goods from an earlier crash. Police and locals quickly intervened to clear the resulting traffic block on the state highway.