മൂന്നു ലോകകപ്പ് ഫൈനൽ കളിച്ചിട്ടും ഒരിക്കൽപ്പോലും കിരീടം നേടാത്തവർ എന്നൊരു ദൗർഭാഗ്യത്തിന്റെ പേരിലാണ് നെതർലെന്റ്സ് അറിയപ്പെടുന്നത്. എന്നാൽ, ഇത്തവണ പക്വതയും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമുമായാണ് നെതർലെന്റ്സ് ലോകകപ്പിനെത്തുന്നത്.ഇതിഹാസ താരങ്ങളുണ്ടായിരിക്കുക, ടോട്ടല്‍ ഫുട്ബോളിന്റെ വക്താക്കളെന്ന് വാഴ്ത്തപ്പെടുക, ലോകോത്തര നിലവാരമുള്ള താരങ്ങൾ എല്ലാക്കാലത്തും ടീമിലുണ്ടാവുക എന്നിട്ടും ഒരൊറ്റ തവണ പോലും ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയാത്ത ടീമായാണ് നെതർലന്റ്സ് അറിയപ്പെടുന്നത്.എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായ യൊഹാന്‍ ക്രൈഫ് മുതൽ മാര്‍ക്കോ വാന്‍ബാസ്റ്റന്‍, റൂഡ് ഗുള്ളിറ്റ്, ഡെന്നിസ് ബെര്‍്കാംപ്, ആര്യന്‍ റോബെന്‍ തുടങ്ങി ലോക ഫുട്ബോളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കളിക്കാര്‍ കുറച്ചൊന്നുമല്ല നെതർലെന്റ്സിനുള്ളത്. എന്നാൽ 1974-ലും 1978-ലും പിന്നീട് ഒരിടവേളയ്ക്ക് ശേഷം 2010-ൽ റണ്ണറപ്പായതും 98-ല്‍ നാലാം സ്ഥാനത്തും 2014-ല്‍ മൂന്നാം സ്ഥാനത്ത് എത്തിയതുമാണ് ലോകകപ്പിലെ നെതർലെന്റ്സിന്റെ മികച്ച നേട്ടങ്ങൾ.പക്ഷേ ഇക്കുറി നേട്ടത്തിന്റെ പുതിയൊരു ഫുട്ബോൾ ചരിത്രത്തിൽ എഴുതിച്ചേര്‍ത്തേ പറ്റൂ എന്ന് ഉറപ്പിച്ചാണ് നെതര്‍ലന്റ്സ് ടീം ലോകകപ്പിനെത്തുന്നത്. വെര്‍ജില്‍ വാന്‍ഡൈക്ക് നയിക്കുന്ന നെതർലെന്റ്സിന്റെ പ്രതിരോധനിരയെ ലോകോത്തരമെന്നെ വിശേഷിപ്പിക്കാൻ സാധിക്കും.Also Read: അർജന്റീനയോ ബ്രസീലോ അല്ല, ലോകകപ്പ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യത ഈ ടീമിനെന്നു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഒപ്റ്റനെതർലെന്റ്സ് പ്രതിരോധനിരയുടെ നട്ടെല്ല് മാത്രമല്ല ഏത് പ്രതിസന്ധിയിലും കൂള്‍ ആയി ടീമിനെ നയിക്കുന്ന നായകനുമാണ് വെര്‍ജില്‍ വാന്‍ഡൈക്ക്. വാൻഡൈക്കിനൊപ്പെ മിക്കി വാന്‍ ഡി വെന്‍, നേതന്‍ അകെ, ജൂറിയന്‍ ടിംബര്‍, ഡെന്‍സെല്‍ ഡംഫ്രീസ് എന്നിവർ കൂടി ചേരുമ്പോൾ അവരുടെ പ്രതിരോധനിര ഉരുക്കുകോട്ടയായി മാറുകയാണ്. പ്രതിരോധത്തിനും ആക്രമണത്തിനും ഇടയിലെ പാലമാകാന്‍ കഴിവുള്ള ടിജാനി റെയ്ജന്‍ഡേഴ്സ്, ആക്രമണനിരയില്‍ കോഡി ഗാക്പോയും, ഡോണെല്‍ മാലനും. ഒപ്പം മെംഫിസ് ഡീപെയ്യും വൗട്ട് വെഗോര്‍സ്റ്റും കൂടി ചേരുമ്പോൾ എന്തിനും പോന്ന ടീമായി നെതർലെൻ്റ്സ് മാറുന്നു.പരമ്പരാഗത ഡച്ച് ശൈലിയില്‍ വേണ്ടത്ര ആധുനികത കലര്‍ത്തി പരിചയസമ്പത്തും പുതു പ്രതിഭയും സമന്വയിപ്പിക്കുന്ന ടീമിനെയാണ് കോച്ച് റൊണാള്‍ഡ് കോമാൻ ലോകകപ്പിനായി സജ്ജമാക്കിയിരിക്കുന്നത്.The post മൂന്നുതവണ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടവർ നേട്ടങ്ങളുടെ പുതുഗാഥ രചിക്കാൻ എത്തുന്നു appeared first on Kairali News | Kairali News Live.