മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടിയെ സമ്മർദ്ദത്തിലാക്കി നേതാക്കളുടെ തുടർച്ചയായ കക്ഷി മാറ്റം

Wait 5 sec.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നേതാവും ഉമർഖേഡ് നിയമസഭാ മണ്ഡലത്തിലെ മുൻ സ്ഥാനാർത്ഥിയുമായ സഹേബ്രാവു കാംബ്ലെ നിരവധി അനുയായികളോടൊപ്പം ശിവസേന (ഏക്‌നാഥ് ഷിൻഡെ വിഭാഗം)യിൽ ഔദ്യോഗികമായി ചേർന്നു. മുംബൈയിലെ നന്ദൻവാനിലുള്ള ഔദ്യോഗിക വസതിയിൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കാംബ്ലെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.യവത്മാൽ ജില്ലയിലെ കോൺഗ്രസിന്റെ പ്രമുഖ മുഖങ്ങളിലൊരാളായിരുന്ന കാംബ്ലെ, യവത്മാൽ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കി.കാംബ്ലെയോടൊപ്പം നിരവധി മുൻ കോൺഗ്രസ് ഭാരവാഹികളും തദ്ദേശീയ പ്രവർത്തകരും ശിവസേനയിൽ ചേർന്നതായി വൃത്തങ്ങൾ അറിയിച്ചു. യവത്മാൽ ജില്ലയുടെ വികസനവും സംഘടനാ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. മഹായുതി സഖ്യത്തിന്റെ ജനപിന്തുണയും സംഘടനാ അടിത്തറയും ജില്ലയിൽ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.Also Read: ജാദവ്പൂരിലെ ബുൾഡോസർ രാജും പൊലീസ് വേട്ടയാടലുംഇതിനിടെ, കഴിഞ്ഞ കാലയളവിൽ മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിലേക്കും ശിവസേന (ഷിൻഡെ വിഭാഗം)യിലേക്കും ചേക്കേറിയ സംഭവങ്ങൾ പാർട്ടിക്ക് തുടർച്ചയായ രാഷ്ട്രീയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കാംബ്ലെയുടെ നീക്കം കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം വീണ്ടും തെളിയിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കു ശേഷം ആദ്യമായി ഭാവി പരിപാടികളാലോചിക്കാൻ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ചേരുന്നതിനിടയിലാണ് മഹാരാഷ്ട്രയിലെ കോൺഗ്രസിൽ തുടരുന്ന സംഘടനാ നഷ്ടങ്ങളും കൂറുമാറ്റങ്ങളും വീണ്ടും ചർച്ചയാകുന്നത്.The post മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടിയെ സമ്മർദ്ദത്തിലാക്കി നേതാക്കളുടെ തുടർച്ചയായ കക്ഷി മാറ്റം appeared first on Kairali News | Kairali News Live.