ആലപ്പുഴയില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം

Wait 5 sec.

ആലപ്പുഴ| ആലപ്പുഴയില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടങ്ങളില്‍ മുഹമ്മ പാന്തേഴം സ്വദേശി സുധീഷ് (35), കൈനകരി സ്വദേശികളായ ഡാനിയേല്‍ ജോണ്‍(54), ജോമോന്‍(45) എന്നിവരാണ് മരിച്ചത്.പഴവീട്ടില്‍ തട്ടുകടയില്‍ ചായ കുടിച്ചു നില്‍ക്കുമ്പോള്‍ നിയന്ത്രണം വിട്ട കാറിടിച്ചാണ് സുധീഷ് മരിച്ചത്. നിയന്ത്രണം നഷ്ടമായ കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സുധീഷ് മരിക്കുകയായിരുന്നു.ആലപ്പുഴ-ചങ്ങനാശ്ശേരി എ സി റോഡില്‍ കാര്‍ ബൈക്കില്‍ ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. റോഡില്‍ തെന്നി വീണ് ബൈക്കിന് മുകളിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. മരിച്ച രണ്ടു പേരും ബന്ധുക്കളായിരുന്നു.Content Highlights:Three people were killed in two separate road accidents in Alappuzha district. A youth died after a speeding car rammed into him while he was standing near a wayside eatery. In another crash on the Alappuzha-Changanassery AC Road, two relatives died after a car collided with their motorbike.