പത്തു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

Wait 5 sec.

കോന്നി |  10 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം കൊക്കാത്തോട് കൊന്നമൂട്ടില്‍ വീട്ടില്‍ രതീഷ് (43) ആണ് കോന്നി പോലീസിന്റെ പിടിയിലായത്2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പല തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കേസെടുത്ത കോന്നി എസ് എച്ച് ഒ രതീഷ്, എസ് സി പി ഒ ലുലു, സി പി ഒമാരായ നഹാസ്, സുനില്‍, സുധീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു